ബദരി-കേദാരനാഥ് ക്ഷേത്രങ്ങള്‍ ഇനി ഇന്റര്‍നെറ്റില്‍
ഡെറാഡൂണ്‍: പ്രസിദ്ധമായ ബദരി-കേദാരനാഥ് ക്ഷേത്രങ്ങളേക്കുറിച്ച് ഇനി ഇന്റര്‍നെറ്റിലൂടെയും അറിയാം. രണ്ട് ക്ഷേത്രങ്ങളുടേയും വെബ് സൈറ്റ് വ്യാഴാഴ്ച മുതല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകും. മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയാണ് സൗജന്യമായി രണ്ട് ക്ഷേത്രങ്ങള്‍ക്കും ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പൂജകള്‍ക്ക് ശേഷം ബുധനാഴ്ച രണ്ട് ക്ഷേത്രങ്ങളും ഭക്തജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് അമ്പല കമ്മറ്റികള്‍ അറിയിച്ചിട്ടുണ്ട്. വളരെ വര്‍ഷങ്ങളക്ക് ശേഷമാണ് രണ്ട് അമ്പലങ്ങളും ഒരേ ദിവസം തുറക്കുന്നത്. ബദരീനാഥ് പുലര്‍ച്ചെ നാലു മണിക്കും കേദാരനാഥ് രാവിലെ എട്ട് മണിക്കുമാണ് തുറക്കുന്നത്. ഹരിദ്വാര്‍ തീവണ്ടി സ്റേഷനില്‍ ഭക്തജനങ്ങളെ സഹായിക്കുന്നതിനായി ഓഫീസ് തുറക്കുമെന്നും അമ്പല കമ്മറ്റികള്‍ അറിയിച്ചു.












Click it and Unblock the Notifications