Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ആണവരാജ്യമായി തുടരുമെന്ന് ജസ്വന്ത്സിങ്

ദില്ലി: ഇന്ത്യ ആണവരാജ്യമായി തുടരുമെന്നും ആണവ നിരായുധീകരണ കരാറില്‍(എന്‍.പി.ടി) ഒപ്പുവെക്കില്ലെന്ന ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രി ജസ്വന്ത്സിങ് രാജ്യസഭയില്‍ വ്യക്തമാക്കി.

ഒരു ആണവായുധരഹിത രാജ്യമെന്ന നിലയില്‍ കരാറില്‍ ചേരാനോ അംഗമാകാനോ ഇന്ത്യ ഒരുക്കമല്ലെന്ന് ലോകം അറിയണം. ഇന്ത്യ ഒരു ആണവായുധരാജ്യം തന്നെയാണ്. ന്യൂയോര്‍ക്കില്‍ നടക്കുന്ന ആണവായുധ നിരോധന കരാര്‍ അവലോകന സമ്മേളനത്തെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ജസ്വന്ത്സിങ് പറഞ്ഞു.

അതേ സമയം ആണവ നിരായുധീകണത്തെ അനുകൂലിക്കുന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നുവെന്ന് ജസ്വന്ത്സിങ് പറഞ്ഞു.

ചില ആണവരാജ്യങ്ങള്‍ ആണവായുധവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയും ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്നതിലൂടെ ആയുധീകരണം തുടരുകയാണെന്ന് ജസ്വന്ത് സിങ് പറഞ്ഞു. ഏതെങ്കിലും രാജ്യത്തിന്റെ പേര് അദ്ദേഹം എടുത്തുപറഞ്ഞില്ല.

ചൈന പാക്കിസ്ഥാന്റെ ആണവായുധ പദ്ധതിയെ പിന്തുണക്കുന്നുവെന്ന് ഇന്ത്യ നേരത്തെ പരാതിപ്പെട്ടിരുന്നു. ആണവരാജ്യങ്ങള്‍ ആണവായുധം സ്ഥിരമായി കൈയില്‍ വെക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+