ബസും മിനി ലോറിയും കൂട്ടിയിടിച്ച് നാലു മരണം
കൊയിലാണ്ടി: കൊയിലാണ്ടിക്കടുത്ത് പാലക്കുഴിയില്‍ തിങ്കളാഴ്ച്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. അഞ്ചു പേരെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെല്ലാം മിനി ലോറിയിലെ യാത്രക്കാരാണ്.
പൂക്കില്‍ ഷെറീഫ് (32) ചെറുവലത്ത് സെയ്ത്കോയ (30) വടക്കേക്കര ബഷീര്‍ (29) പാറയ്ക്കല്‍ നൗഷാദ് (27) എന്നിവരാണ് മരിച്ചത്.
അപകടമുണ്ടായ സ്ഥലത്ത് നിന്ന് അര കിലോമീറ്റര്‍ അകലെ തിങ്കളാഴ്ച്ചയുണ്ടായ മറ്റൊരപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു.












Click it and Unblock the Notifications