ത ിരുവന്തപുരം എയര്‍പ്പോര്‍ട്ട ില്‍ അപ്രോച്ച് ലൈറ്റ് സ്ഥാപ ിക്കും
തിരുവനന്തപുരം: എയര്‍പ്പോര്‍ട്ട് അതോറ ിറ്റ ി ഓഫ് ഇന്ത്യ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 40 ലക്ഷം രൂപ ചിലവാക്കി അടുത്ത മൂന്ന് മാസത്തിനകം അപ്രോച്ച് ലൈറ്റുകള്‍ സ്ഥാപ ിക്കും.
മോശമായ കാലാവസ്ഥയ ിലും വെളിച്ചക്കുറവുള്ള സമയത്തും വിമാനങ്ങള്‍ക്ക് പ്രശ്നങ്ങളില്ലാതെ ഇറങ്ങാന്‍ ഈ സംവിധാനം സഹായിക്കും. 600 മീറ്റര്‍ അകലംവരെ മാത്രം കാഴ്ച ലഭിക്കുന്ന സന്ദര്‍ഭങ്ങളില്‍ പോലും പൈലറ്റിന് പ്രശ്നങ്ങളില്ലാതെ ഇറങ്ങാനാവുമെന്നതാണ് ഇതിന്റെ നേട്ടം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇപ്പോള്‍ത്തന്നെ അപ്രോച്ച് ലൈറ്റുകള്‍ സ്ഥാപ ിച്ച ിുണ്ട്.
പ്രത്യേക രീതിയില്‍ ഡിസൈന്‍ ചെയ്ത ലൈറ്റുകള്‍ റണ്‍വേയിലേക്കുള്ള അപ്രോച്ചിന്റെ മധ്യരേഖയിലൂടെ 30 മീറ്റര്‍ അകലത്തില്‍ ഒരു കിലോമീറ്റര്‍ ദൂരം സ്ഥാപിക്കും. റണ്‍വേ അടുത്ത് വരുന്നു എന്ന് പൈലറ്റിന് മനസ്സിലാക്കാന്‍ ഇത് സഹായിക്കുന്നു. വിമാനത്താവളത്ത ില്‍ ഇപ്പോള്‍ നിലവിലുള്ള ഇന്‍സ്റ്രമെന്റ് ലാന്‍ഡിംഗ് സംവിധാനം പൈലറ്റിനെ മധ്യരേഖയെവിടെ എന്ന് മനസ്സിലാക്കുവാന്‍ സഹായിക്കും. പോളുകള്‍ കൊണ്ടോ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ കൊണ്ടോ അല്പം ചരിവുള്ള രീത ിയ ില്‍ മധ്യരേഖയ ില്‍ തന്നെ ലൈറ്റ് സ്ഥാപ ിക്കണം.
ലൈറ്റ് സഥാപ ിക്കുന്നത ിന് എയര്‍പ്പോര്‍ട്ട് അതോറ ിറ്റ ി സംസ്ഥാന സര്‍ക്കാര ിന്റെ സഹായം തേടി. പൊന്നറ പാലത്തിന്റെ കൈവഴികളില്‍ ലൈറ്റ് സഥ്ാപിക്കാനാണ് തീരുമാനം. റണ്‍വേയുടെ മധ്യരേഖ ഇതു വഴി കടന്നു പോകുന്നതു കൊണ്ടാണിത്. എയര്‍പ്പോര്‍ട്ട് കോംപൗണ്ടിന്‍െറ വെളിയില്‍ ലൈറ്റ് സ്ഥാപിക്കുന്നതുകൊണ്ട് ഇതിനു സംസ്ഥാന സര്‍ക്കാര ിന്റെ അനുമതി വേണം.












Click it and Unblock the Notifications