Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ വൃദ്ധ മന്ദിരങ്ങളുടെ എണ്ണം കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ ജനസംഖ്യാ വര്‍ദ്ധന നിരക്കിനേക്കാള്‍ കൂടുതലാണ് വൃദ്ധരുടെ നിരക്ക് എന്ന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റിന്റെ ഒരു പഠനം കണ്ടെത്തിയിരിക്കുന്നു. കേരളത്തില്‍ വൃദ്ധ മന്ദിരങ്ങള്‍ കൂണുപോലെ മുളച്ചു വരികയാണ്.

കേരളത്തിലെ വാര്‍ഷിക ജനസംഖ്യാ വര്‍ദ്ധന നിരക്ക് ഒരു ശതമാനമാണ്. പക്ഷെ 3.5 ശതമാനമാണ് സംസ്ഥാനത്തെ വൃദ്ധ ജനസംഖ്യാ വര്‍ദ്ധനവ്. സി ഡി എസ്സിലെ എസ് ഇരുദിയരാജന്റെ ഒരു പഠനമാണ് ഇതിന്റെ സാമൂഹിക വശങ്ങളിലേക്ക് വെളിച്ചം വീശിയത്.

അറുപത് വയസ്സിന് മേല്‍ പ്രായമുള്ള കേരളീയരുടെ എണ്ണം 31 ലക്ഷം കവിഞ്ഞു. കേരളത്തിന്റെ മൊത്തം ജനസംഖ്യ 310 ലക്ഷമാണ് (3.1 കോടി). 1950യില്‍ സംസ്ഥാനത്ത് 19 വൃദ്ധ മന്ദിരങ്ങളുള്ള സ്ഥാനത്ത് ഇന്ന് 134 എണ്ണമുണ്ട്. രാജ്യത്തെ ഏറ്റവും കൂടിയ സംഖ്യയാണിത്.

4,176 ഓളം വൃദ്ധജനങ്ങള്‍ ഈ മന്ദിരങ്ങളില്‍ താമസിക്കുന്നു. ഇവരില്‍ 1,496 പുരുഷന്മാരുണ്ട്. കഴിഞ്ഞ 38 വര്‍ഷത്തിനുള്ളില്‍ 38 പുതിയ കേന്ദ്രങ്ങള്‍ തുടങ്ങി. ഈ സ്ഥിതി തുടര്‍ന്നാല്‍ വര്‍ഷത്തില്‍ പത്ത് കേന്ദ്രങ്ങള്‍ വെച്ച് തുടങ്ങാന്‍ സാദ്ധ്യതയുണ്ടെന്ന് ഇരുദിയരാജന്‍ പറഞ്ഞു.

കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വൃദ്ധ മന്ദിരങ്ങള്‍ ഉള്ളതെന്ന് പഠനം കണ്ടെത്തി. 31 കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. എറണാകുളത്ത് 27, തൃശ്ശൂരില്‍ 25, കണ്ണൂരില്‍ 13, തിരുവനന്തപുരത്ത് 10, പത്തനംതിട്ടയില്‍ ഒമ്പത്, കാസര്‍കോട്ടും മലപ്പുറത്തും ഒന്നു വീതം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+