കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മല ിനീകരണ ന ിയന്ത്രണ ബോര്‍ഡ് ജലവൈദ്യുത പദ്ധത ികള്‍ക്ക് തടസ്സമാകുന്നു

  • By Staff
Google Oneindia Malayalam News

തിരു: സംസ്ഥാന മലിനക്രരണ നിയന്ത്രണ ബോര്‍ഡിന്റെ നിലപാടുകള്‍ ജലവൈദ്യുത പദ്ധത ികള്‍ ആരംഭിക്കുന്നത ിന് തടസ്സം സൃഷ്ട ിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചാണ് മലിനീകരണ നിയീന്തണ ബോര്‍ഡ് കെ.എസ്.ഇ. ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നത്. വ്യവസായിക മേഖലയില്‍ ജലമലിനീകരണം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ അളവ് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിയിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഇതു പ്രകാരം മലിനീകരിക്കപ്പെടുന്ന ഓരോ ലിറ്റര്‍ വെള്ളത്തിനും ഒന്നര പൈസ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നല്‍കണം. വായു മലിനീകരണത്തിനും പിഴ നല്‍കാന്‍ വ്യവസായ ിക സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്.

50 കോടി രൂപയില്‍ കൂടൂതല്‍ തുക ചെലവുള്ള ജലവൈദ്യുത പദ്ധതികള്‍ക്ക് കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിക്കണമെങ്കില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തി പദ്ധതി കൊണ്ട് ജനങ്ങള്‍ക്ക് പ്രശ്നമുണ്ടാകില്ലെന്ന് അവരെ ബോധ്യപ്പെടുത്തിയെന്ന റിപ്പോര്‍ട്ട് നല്‍കണം. ഇതിന്റെ ചുമതല മലിനീകരണ നിയനന്ത്രണ ബോര്‍ഡിനാണ്. എന്നാല്‍ കെ. എസ്. ഇി. ബി യും ബോര്‍ഡുമായുള്ള ശീതസമരം മൂലം കുറ്റ്യാടി അഡീഷണല്‍ എക്സറ്റന്‍ഷന്‍ പദ്ധതി അടക്കമുളള പദ്ധതികളുടെ ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് കാലതാമസം നേര ിടുകയാണ്. കുറ്റ്യാടി പദ്ധതിയില്‍ കെ. എസ്. ഇ. ബി ഉപയോഗ ിക്കാന്‍ സാധ്യതയുള്ള വെള്ളത്തിന്റെ അളവ് നല്‍കണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആവശ്യപ്പെടുന്നത്. എന്നാല്‍ വെള്ളവും വായുവും മലിനീകരിക്കപ്പെടുന്നുണ്ടെങ്കില്‍ മാത്രം അതിന്റെ അളവ് രേഖപ്പെടുത്തിയാല്‍ മതിയെന്നാണ് കേന്ദ്ര ന ിര്‍ദ്ദേശം.

മലിനീകരണ ന ിയന്ത്രണ ബോര്‍ഡിന്റെ പിടിവാശി മൂലം കുറ്റ്യാടി അഡീഷണല്‍ എക്സറ്റന്‍ഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനം വൈകുകയാണ്. ഏപ്രില്‍ നാലിന് ജന സമ്പര്‍ക്ക പരിപാടി നടത്താന്‍ കെ. എസ്. ഇി. ബി മലിനീകരണ നിയന്ത്രണ ബോര്‍ഡിന് രണ്ടു ലകഷം രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ വെള്ളത്തിന്റെ അളവ് കിട്ടാതെ ജനസമ്പര്‍ക്ക പരിപാടി നടത്തില്ലെന്ന വാശിയിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കുറ്റ്യാടി പദ്ധതി കൂടാതെ കാരപ്പാറ-കുരിയാര്‍കുറ്റി, പൂയംകുറ്റി, മാങ്കുളം തുടങ്ങിയ പദ്ധതികളും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിലപാട് മൂലം വൈകുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X