Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്രപ്രവര്‍ത്തകസമരം കാരണം മലയാളപത്രങ്ങളിറങ്ങിയില്ല

തിരുവനന്തപുരം: പത്രപ്രവര്‍ത്തകര്‍ അഖിലേന്ത്യാവ്യാപകമായി നടത്തിയ പണിമുടക്ക് കാരണം ചൊവാഴ്ച്ച മലയാളപത്രങ്ങളൊന്നും ഇറങ്ങിയില്ല.

മലയാളത്തിലെ എല്ലാ പത്രങ്ങളിലെയും ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തത് പത്രഓഫീസുകളെ സ്തംഭിപ്പിപ്പിക്കുക തന്നെ ചെയ്തു. സമരം കാരണം ചില പത്രങ്ങളിലും അവയുടെ വെബ് സൈറ്റുകളിലും ചൊവാഴ്ച്ച പത്രം പ്രസിദ്ധീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ അറിയിപ്പുണ്ടായിരുന്നു.

പത്രസ്ഥാപനങ്ങളിലെ ജോലിക്കാരുടെ വേതനപരിഷ്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മാനിസാനാ വേജ്ബോഡ് അന്തിമറിപ്പോര്‍ട്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പത്രജീവനക്കാരുടെ ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

പത്രയൂണിയന്‍ നേതാക്കളെയും ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി മേധാവികളെയും പ്രധാനമന്ത്രി വാജ്പേയി ബുധനാഴ്ച്ച നടക്കുന്ന യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+