കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേമ വൈറസ്: ഫിലിപ്പൈന്‍സ് ചെറുപ്പക്കാരന്‍ അറസ്റില്‍

  • By Staff
Google Oneindia Malayalam News

മനില: റിയോമല്‍ റമോനെസ് എന്ന 27കാരന്‍ ഫിലിപ്പൈന്‍സുകാരനെ ലോകത്തെ വിറപ്പിച്ച പ്രേമ വൈറസ് സൃഷ്ടാവായി സംശയിക്കപ്പെടുന്നതിന്റെ പേരില്‍ പോലീസ് അറസ്റ് ചെയ്തു. ബാങ്ക് ജീവനക്കാരനായ റിയോമലിന്റെ 23കാരി ഭാര്യ ഇറീന്‍ ഡി ഗുസ്മാന്‍ അധികാരികളുടെ മുന്‍പില്‍ ചൊവാഴ്ച സ്വയം ഹാജരാക്കുമെന്ന് ഫിലിപ്പൈന്‍സ് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്റെ (എന്‍ ബി ഐ) മുഖ്യനായ ഫെഡറിക്കോ ഒപ്പീനിയന്‍ പറഞ്ഞു.

40 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ ഫ്ലാറ്റിലെ മൂന്നര മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡിന് ശേഷം വിലങ്ങണിയിച്ചു കൊണ്ടു പോയത് റിയോമലിനെ തന്നെയാണെന്ന് ഫെഡറിക്കോ വ്യക്തമാക്കി. എന്നാല്‍ റിയോമല്‍ നിശബ്ദനായിരുന്നുവെന്നും ഒന്നും തന്നെ പറഞ്ഞില്ലെന്നും ഫെഡറിക്കോ പറഞ്ഞു.

റിയോമലിനെതിരെ കേസൊന്നും തന്നെ ചാര്‍ജ്ജ് ചെയ്തില്ല. ഫിലിപ്പൈന്‍സ് പോലീസിന് കേസ് ചാര്‍ജ്ജ് ചെയ്യാന്‍ 36 മണിക്കൂര്‍ സമയമുണ്ട്. ഒരു മനിലാ ജഡ്ജിയുടെ പക്കല്‍ നിന്നും സേര്‍ച്ച് വാറണ്ട് എന്‍ ബി ഐ നേടിയിരുന്നു.

ശനിയാഴ്ചയ്ക്ക് ശേഷം ഫ്ലാറ്റ് എന്‍ ബി ഐ നിരീക്ഷണത്തിലായിരുന്നു. ഫിലിപ്പൈന്‍സില്‍ കമ്പ്യൂട്ടര്‍ ഹാക്കിങ് ഒരു കുറ്റമല്ലാത്തതിനാല്‍ എന്‍ ബി ഐ നടപടി വൈകി. ഇവരെ ചോദ്യം ചെയ്താല്‍ അത് കൂടുതല്‍ അറസ്റുകള്‍ക്ക് വഴി തെളിച്ചേക്കാമെന്ന് ഫെഡറിക്കോ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X