പ്രേമ വൈറസ്: ഫിലിപ്പൈന്‍സില്‍ അറസ്റ് ചെയ്തയാളെ മോചിപ്പിക്കാന്‍ ഉത്തരവ്
മനില: ഫിലിപ്പൈന്‍സ് പോലീസ് തടവിലാക്കിയ പ്രേമ വൈറസ് സൃഷ്ടാവെന്ന് സംശയിക്കപ്പെടുന്നയാളെ മോചിപ്പിക്കാന്‍ ഫിലിപ്പൈന്‍സ് അധികാരികള്‍ ഉത്തരവിട്ടു. റിയോനെല്‍ റെമോണെസ് എന്ന 27 കാരന്‍ ബാങ്ക് ജീവനക്കാരനെ ലോകത്തെ വിറപ്പിച്ച വൈറസ് സൃഷ്ടാവെന്ന് ആരോപിച്ച് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍ അറസ്റു ചെയ്തിരുന്നു. എന്നാല്‍ മതിയായ തെളിവില്ലെന്ന് പറഞ്ഞാണ് ഇപ്പോള്‍ റെമോണെസ്സിനെ വെറുതെ വിടാന്‍ ഉത്തരവായത്.
ക്രെഡിറ്റ് കാര്‍ഡുകളുടെ സുരക്ഷയ്ക്കുള്ള അസസ്സ് ഡിവൈസസ്സ് റെഗുലൈഷന്‍ ആക്ട് അനുസരിച്ചാണ് റിയോണലിനെ അറസ്റ് ചെയ്തത്. റിയോണല്‍ കൂട്ടുകാരിയായ ഇറീന്‍ ഡീ ഗുസ്മാനുമൊത്ത് താമസിക്കുന്ന ഫ്ലാറ്റിലാണ് വൈറസിന്റെ ഉദ്ഭവം എന്ന് ഒരു ഇന്റര്‍നെറ്റ് സേവന ദാതാവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്.
പ്രേമ വൈറസ് കൊണ്ടുണ്ടായ മൊത്തം നഷ്ടം ഇനിയും കണക്കാക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ തന്നെ ഇത് 500 കോടി ഡോളറാണെന്ന് കമ്പ്യൂട്ടര്‍ ഇക്കണോമിക്സ് എന്ന അമേരിക്കന്‍ കമ്പനി പറഞ്ഞു. ഇത് ആയിരം കോടി ഡോളര്‍ വരെ ഉയരാം.












Click it and Unblock the Notifications