Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കയില്‍ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ചു

കൊളംബോ: ശ്രീലങ്കയില്‍ പൊതുയോഗങ്ങളും പ്രകടനങ്ങളും മെയ് 22 വരെ സര്‍ക്കാര്‍ നിരോധിച്ചു. തിങ്കളാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരുംവിധം പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെയാണ് പുതിയ അടിയന്തിരാവസ്ഥാ ചട്ടങ്ങളനുസരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

പോലീസിനും സൈന്യത്തിനും യുദ്ധകാലത്തെ അടിയന്തിര സാഹചര്യത്തിലുള്ള പ്രത്യേക അധികാരം നല്‍കി. പ്രാദേശികമാധ്യമങ്ങളും വിദേശമാധ്യമങ്ങളും സെന്‍സര്‍ഷിപ്പിന്‍ കീഴില്‍ വന്നിട്ടുണ്ട്.

ചില രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു. അടിയന്തിരാവസ്ഥാ ചട്ടങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനപ്രതിപക്ഷപാര്‍ട്ടിയായ യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.

അടിയന്തിരാവസ്ഥാ ചട്ടങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നറിയിച്ച പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ജനാധിപത്യം പുന:സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+