Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലികള്‍ക്ക് കനത്ത തിരിച്ചടി

കൊളംബോ: ശ്രീലങ്കയിലെ ജാഫ്ന പിടിക്കാന്‍ ശ്രമിക്കുന്ന തമിഴ്പുലികള്‍ക്ക് യുദ്ധത്തില്‍ കനത്ത തിരിച്ചടി നല്‍കിയതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു.

ചൊവാഴ്ച്ച രാവിലെ ആക്രമണം നടത്തിയ എല്‍.ടി.ടി.ഇക്കെതിരെ സൈന്യം ശക്തമായി തിരിച്ചടിച്ചടിച്ചതായി ശ്രീലങ്കന്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് പുറപ്പെടുവിച്ച കുറിപ്പില്‍ പറഞ്ഞു.

വടക്കന്‍ പല്ലായിയില്‍ പുലികളുടെ മുന്നേറ്റം തടയാനായി നിലയുറപ്പിച്ചിരിക്കുന്ന സൈന്യത്തിനുമേല്‍ തുടര്‍ച്ചയായി രണ്ടു തവണ പുലികള്‍ ആക്രമണം നടത്തി. ചെറിയ ആയുധങ്ങളും യന്ത്രതോക്കുകളുമാണ് പുലികള്‍ ഉപയോഗിച്ചിരുന്നത്. ആദ്യത്തെ ആക്രമണം15 മിനിട്ടും രണ്ടാമത്തെ ആക്രമണം 30 മിനുട്ടും നീണ്ടുനിന്നു. തിരിച്ചടിച്ച സൈന്യം പുലികളെ പിന്നോക്കം പായിക്കുകയും കനത്ത ആഘാതം ഏല്പിക്കുകയും ചെയ്തു.

ഇപ്പോള്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്ന പ്രദേശത്ത് സൈന്യം ആധിപത്യം തുടരുകയാണെന്നും പ്രതിരോധം ശക്തമായിട്ടുണ്ടെന്നും കുറിപ്പില്‍ അവകാശപ്പെട്ടു.

തിങ്കളാഴ്ച്ച ഒരു എല്‍.ടി.ടി.ഇ കലാപകാരിയെ വടക്കന്‍ നാഗര്‍കോവിലില്‍ വെച്ച് സൈന്യം കൊലപ്പെടുത്തിയിരുന്നു. പുലികളുടെ ആക്രമണത്തില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+