ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍
ഇസ്താമബാദ്: കശ്മീരിലെ തര്‍ക്കപ്രദേശത്ത് ഇന്ത്യ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്ന് പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കി.
നിയന്ത്രണരേഖക്കടുത്ത് ഇന്ത്യ കൂടുതല്‍ സംഘര്‍ഷം സൃഷ്ടിക്കില്ല എന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സമാധാനചര്‍ച്ചകളില്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്. എന്നാല്‍ ഇന്ത്യ അക്രമണപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെങ്കില്‍ തിരിച്ചടിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. അതിനുള്ള ശേഷിയും ഞങ്ങള്‍ക്കുണ്ട്.- ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കശ്മീര്‍ പ്രശ്നത്തെ കുറിച്ച് ഇന്ത്യ ചര്‍ച്ചക്കൊരുങ്ങാത്തതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധങ്ങള്‍ക്കിടയാക്കിയതെന്ന് ഉദ്യോഗസ്ഥന്‍ ആരോപിച്ചു.
പ്രതിരോധ ബഡ്ജറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നേരത്തെ സൈനിക മേധാവി പര്‍വേസ് മുഷാറഫ് സൈനികജനറല്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.












Click it and Unblock the Notifications