സിറാലിയോണിലെ കലാപകാരികളുടെ നേതാവിനെ കാണാതായി
ഫ്രീടൗണ്‍: സിറാ ലിയോണിലെ കലാപകാരികളുടെ നേതാവ് ഫൊഡേ സാങ്കോയെ ചൊവാഴ്ച്ച രാവിലെ കാണാതായി.
സാങ്കോയുടെ വീടിനു നേരെ സമാധാനം ആവശ്യപ്പെട്ടുകൊണ്ട് ആയിരകണക്കിനാളുകള്‍ തിങ്കളാഴ്ച്ച നടത്തിയ മാര്‍ച്ച് ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് സാങ്കോയുടെ വീട് മുന്‍ ജുന്താ നേതാവ് ജോണിപോളിന്റെ അനുയായികള്‍ കൈയേറി.
സാങ്കോ തങ്ങളുടെ പിടിയിലാണെന്നാണ് കൊരോമയുടെ അനുയായികള്‍ പറയുന്നത്.
സാങ്കോയുടെ വീടിനകത്തേക്ക് കയറാന്‍ പ്രകടനക്കാരില്‍ പലരും ശ്രമിച്ചപ്പോള്‍ പ്രകടനക്കാര്‍ക്കു നേരെ സാങ്കോയുടെ സുരക്ഷക്കായുള്ളവര്‍ വെടിവെച്ചു. വെടിവെപ്പില്‍ ചിലര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് പ്രകടനക്കാര്‍ സാങ്കോയുടെ വീട് കൈയടക്കുകയായിരുന്നു.
ഐക്യരാഷ്ട്രസംഘടനയുടെ അഞ്ഞൂറോളം രക്ഷാസൈനികര്‍ സാങ്കോ നേതൃത്വം നല്‍കുന്ന കലാപകാരികളുടെ പിടിയിലാണ്.












Click it and Unblock the Notifications