ബോംബെ സൂചിക 120 പോയിന്റ് കുറഞ്ഞു
ദില്ലി: ബോംബെ ഓഹരി സൂചിക ബുധനാഴ്ച 4458.40 ല്‍ അവസാനിച്ചു. ഇത് ചൊവാഴ്ചത്തേതിനേക്കാള്‍ നൂറ്റി ഇരുപത് പോയിന്റ് (2.62 ശതമാനം) കുറവാണ്. ചൊവാഴ്ച 4578.49 ലാണ് അവസാനിച്ചത്. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞതാണ് കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടിയത്.
നാഷണല്‍ സ്റോക്ക് എക്്സചേഞ്ച് സൂചിക ബുധനാഴ്ച 1362 ല്‍ അവസാനിച്ചു. ചൊവാഴ്ചത്തേതിനേക്കാള്‍ 22.70 പോയിന്റ് ( 1.2 ശതമാനം) കുറവാണ്. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 44.05 ആയി കുറഞ്ഞു. ഇറക്കുമതിക്കാരുടേയും കമ്പനികളുടേയും ഡോളറിനുള്ള ആവശ്യം വര്‍ദ്ധിച്ചതാണ് കാരണം. .












Click it and Unblock the Notifications