Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ത്താ വിനിമയ ഉപഗ്രഹ സൗകര്യം ഇനി സ്വകാര്യമേഖലയ്ക്കും


ബാംഗ്ലൂര്‍: വാര്‍ത്താ വിനിമയ ഉപഗ്രഹ സൗകര്യം സ്വകാര്യമേഖലയ്ക്കും തുറന്നു കൊടുത്തു കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഈ സുപ്രധാന തീരുമാനം കൊണ്ട് സ്വകാര്യ ടെലിവിഷന്‍ കമ്പനികള്‍ക്കും ഇന്റര്‍നെറ്റ് സേവന ദായകര്‍ക്കും ഇന്‍സാറ്റ് മൂന്ന് ബിയുടെ സേവനം ഉപയോഗിക്കാം.

ഉപഗ്രഹങ്ങല്‍ നിര്‍മ്മിക്കാനും ഇനി സ്വകാര്യ കമ്പനികല്‍ക്ക് സര്‍ക്കാര്‍ എജന്‍സികളുമായി സഹകരിക്കാം. സ്വകാര്യ ടെലിവിഷന്‍ കമ്പനികളുടേയും വിവരസാങ്കേതിക വിദ്യാ കമ്പനികളുടേയും കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള നിരന്തര സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ തീരുമാനം.

(ഐ എസ് ആര്‍ ഓ)ചില മേഖലകള്‍ വാണിജ്യവത്കരിക്കുന്നതിന്റെ ഭാഗം കൂടിയാണിത്. ഇന്റര്‍നെറ്റ് ഇന്ത്യയില്‍ പ്രചരിപ്പിക്കുക എന്നൊരു ലക്ഷ്യം കൂടി ഇതിലുണ്ട്. സ്വകാര്യമേഖലയെക്കൂടി പങ്കെടുപ്പിച്ചാലേ ഇന്ത്യന്‍ വാര്‍ത്താ വിനിമയ ഉപഗ്രഹ മേഖലയ്ക്കാവശ്യമായ ധനം കണ്ടെത്താന്‍ സാധിക്കുകയുള്ളൂവെന്ന് ബഹിരാകാശ വകുപ്പിലെ വാര്‍ത്താ വിനിമയ ഉപഗ്രഹ പരിപാടിയുടെ ഡയറക്ടര്‍ എസ് രംഗരാജന്‍ അറിയിച്ചു.

ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹ പരിപാടി ഇത്രയും കാലം വികസനത്തിനും സുരക്ഷയ്ക്കും വേണ്ടി സര്‍ക്കാരിന്റെ മാത്രം മേഖലയായിരുന്നു. സ്വകാര്യ ടി വി ചാനലുകളാകട്ടെ ഇതു വരെ വിദേശ ഉപഗ്രങ്ങളെ ആശ്രയിച്ചായിരുന്നു പ്രവര്‍ത്തനം. വിദേശ ഉപഗ്രഹ കമ്പനികള്‍ സേവനത്തിന് വന്‍ തുകയും ഈടാക്കിയിരുന്നു.

ഫ്രഞ്ച് ഗയാനയില്‍ നിന്ന് ഈയിടെ വിക്ഷേപിച്ച ഇന്‍സാറ്റ് മൂന്ന് ബി പല നൂതന വാര്‍ത്താ വിനിമയ സൗകര്യങ്ങളും ഉള്ളതാണ്. സ്വകാര്യ മേഖലയ്ക്ക് ആവശ്യമായ സങ്കേതങ്ങള്‍ കൂടി ഇതില്‍ ചേര്‍ക്കാമെന്ന് പുതിയ നയം വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ പ്രത്യേക സാഹചര്യങ്ങളില്‍ വിദേശ ഉപഗ്രഹങ്ങളുടെ സേവനവും ലഭ്യമാക്കാം.

74 ശതമാനത്തില്‍ താഴെ വിദേശ നിക്ഷേപമുള്ള കമ്പനികള്‍ക്കും ബഹിരാകാശ വകുപ്പുമായി ചേര്‍ന്ന് ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാം. ഐ എസ് ആര്‍ ഓയുടെ വാണിജ്യവത്കരണം പൊതു ഖജനാവിലേക്ക് പണം കൊണ്ടു വരും എന്ന് രംഗരാജന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+