ശ്രീലങ്കക്ക് ആയുധങ്ങള്‍ കിട്ടിതുടങ്ങിയെന്ന് ഹൈകമ്മീഷണര്‍
ദില്ലി: ജാഫ്നയില്‍ കുടുങ്ങിയ 35,000 സൈനികരെ തമിഴ്പുലികള്‍ക്കെതിരായ പോരാട്ടത്തില്‍ സായുധമായി ശക്തരാക്കാന്‍ ശ്രീലങ്ക മറ്റു രാജ്യങ്ങളില്‍ നിന്ന് ആയുധം വാങ്ങിയിട്ടുണ്ടെന്ന് ഇന്ത്യയിലെ ശ്രീലങ്കന്‍ ഹൈകമ്മീഷണര്‍ മാങ്ക്ള മൂണ്‍സിങ്കെ വെളിപ്പെടുത്തി.
ഏതൊക്കെ രാജ്യങ്ങലില്‍ നിന്നാണ് ശ്രീലങ്ക ആയുധം വാങ്ങിയതെന്ന് പറയാന്‍ മൂണ്‍സിങ്കെ തയ്യാറായില്ല.
ശ്രീലങ്കന്‍ സര്‍ക്കാരിനും എല്‍.ടി.ടി.ഇക്കുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തെ മൂണ്‍സിങ്കെ സ്വാഗതം ചെയ്തു.
കഴിഞ്ഞയാഴ്ചശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ലക്ഷ്മണ്‍ കദിര്‍ഗമര്‍ പ്രധാനമന്ത്രി വാജ്പേയിയെ കണ്ടപ്പോള്‍ ശ്രീലങ്കയില്‍ ഇന്ത്യന്‍സൈന്യം ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് മൂണ്‍സിങ്കെ പറഞ്ഞു.












Click it and Unblock the Notifications