സിറാലിയോണിലേക്ക് ഇന്ത്യ 800 സൈനികരെ കൂടി അയക്കുന്നു
ദില്ലി: കാര്‍ഗിലില്‍ ധീരമായി പോരാടിയ എണ്ണൂറോളം ജവാന്‍മാരുടെ സംഘത്തെ ഇന്ത്യ സിറാ ലിയോണിലേക്ക് അയക്കും.
സിറാലിയോണിലേക്ക് സൈനികര്‍ ഏത് സമയവും പോയേക്കാമെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. സിറാലിയോണിലെ യു.എന്‍.രക്ഷാ സൈനികരുടെ സംഘത്തില്‍ ഇപ്പോള്‍ 1600 ഇന്ത്യന്‍ സൈനികരുണ്ട്.
കഴിഞ്ഞ വര്‍ഷം പരമവീരചക്രം നേടിയ കോര്‍പറല്‍ നായിക് യോഗേന്ദര്‍സിങ് യാദവ് സംഘത്തിലുണ്ടാവും.
കാര്‍ഗില്‍ യുദ്ധത്തില്‍ 23000 അടി ഉയരത്തിലുള്ള ടൈഗര്‍ ഹില്‍സ് പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് പിടിച്ചെടുക്കുന്നതില്‍ ഈ സംഘം സുപ്രധാനമായ പങ്ക് വഹിച്ചിരുന്നു.
സിറാലിയോണിലെ കലാപകാരികള്‍ തടവിലാക്കിയ 50 ഇന്ത്യന്‍ സൈനികരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ഇന്ത്യാ സര്‍ക്കാര്‍ ചൊവാഴ്ച്ച പറഞ്ഞിരുന്നു.












Click it and Unblock the Notifications