പ്ലാസ്റിക് സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പദ്ധതി
തിരുവനന്തപുരം: പ്ലാസ്റിക് അവശിഷ്ടങ്ങള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സംസ്ഥാനവ്യാപകമായ പദ്ധതി ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ആരംഭിക്കും. ഈ പദ്ധതിയുടെ ഭാഗമായി പ്ലാസ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ബോധവത്കരണവും നടത്തും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസിഡന്‍സ് അസ്സോസിയേഷനുകള്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. മാനവീയം സാംസ്കാരിക മിഷന്റെ ആഭിമുഖ്യത്തില്‍ പ്ലാസ്റിക് സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള ശില്പശാലയാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്.
പ്ലാസ്റിക് ബാഗുകളുടെ സ്ഥാനത്ത് തുണി ബാഗുകളും കടലാസ് ബാഗുകളും ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക, അഴുകുന്ന പ്ലാസറ്റിക്കുകളെക്കുറിച്ചുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.












Click it and Unblock the Notifications