കൂത്ത്പറമ്പ് കേസിലെ പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചു
കണ്ണൂര്‍: കൂത്തുപറമ്പ് വെടിവയ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ മുന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി.ടി ആന്റണിയും 14 പോലീസുകാരും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
എതിര്‍കക്ഷികളായ സംസ്ഥാന ചീഫ്സെക്രട്ടറി ,ഡി.ജി.പി, ഉത്തരമേഖലാ ഡി.ഐ.ജി, കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് ഷോക്കോസ് നോട്ടീസ് അയക്കുവാനും സുപ്രീംകോടതി ഉത്തരവിട്ടു.
ഉത്തര മേഖലാ ഡി.ഐ.ജി അല്‍ഫോണ്‍സ് ലോറന്‍സ് ഇറയില്‍ നടത്തിവരുന്ന പുനരന്വേഷണം നിര്‍ത്തിവക്കാനുളള ഹര്‍ജിയും ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിലും എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കും.
ജസ്റിസുമാരായ ക്വാദിര്‍, ദാൈരൈസ്വാമി എന്നിവരാണ് ഉത്തരവിട്ടത്.












Click it and Unblock the Notifications