കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളം ചാനലിന്റെ ഡയറക്ടറല്ലെന്ന് മോഹന്‍ലാല്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മലയാളം ചാനലിന്റെ ഡയറക്ടറല്ല താനെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി. ഇതോടെ മലയാളം ചാനലിനെ കേന്ദ്രീകരിച്ചുള്ള വിവാദം പുതിയൊരു വഴിതിരിവിലെത്തിയിരിക്കുകയാണ്.

മലയാളം ചാനലിന്റെ ഡയറക്ടറാണ് മോഹന്‍ലാലെന്ന് സി.പി.എം നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ താന്‍ അംഗമല്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയതോടെ ചാനലിന്റെ സംഘാടകര്‍ വെട്ടിലായിരിക്കുകയാണ്.

ഇല്ലാത്ത ഒരു സ്ഥാനത്തു നിന്ന് എങ്ങനെ രാജിവെക്കുമെന്ന് മോഹന്‍ലാല്‍ ചോദിച്ചു. താന്‍ ചാനലിന്റെ ഡയറക്ടറാണെന്നോ അല്ലെന്നോ ഇതുവരെ പറഞ്ഞിട്ടില്ല. ചാനലിന്റെ ഓഹരികള്‍ വാങ്ങോമോ എന്ന് തന്നോട് ചോദിച്ചിരുന്നു. തുടര്‍ന്ന് പെട്ടെന്നു തന്നെയുണ്ടായ പ്രഖ്യാപനത്തില്‍ താന്‍ ചാനല്‍ ഡയറക്ടറാണെന്ന് അവര്‍ പറയുകയായിരുന്നു.

ചാനലിന് രാഷ്ട്രീയസ്വഭാവമുണ്ടെങ്കില്‍ അതിന്റെ ഓഹരി വാങ്ങില്ലെന്നും ലാല്‍ പറഞ്ഞു.

സിനിമാസ്വാദകര്‍ക്കിടയില്‍ നിന്നുണ്ടായ ശക്തമായ എതിര്‍പ്പാണ് ചാനലിന്റെ ഡയറക്ടര്‍ സ്ഥാനത്തെ കുറിച്ച് മോഹന്‍ലാലിന്റെ വൈകിയുള്ള വെളിപ്പെടുത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. സിനിമാപ്രേക്ഷകരുടെ താത്പര്യം തനിക്ക് പ്രധാനമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞത് ഇതാണ് വ്യക്തമാക്കുന്നത്. തിരുവനന്തപുരത്ത് മോഹന്‍ലാലിന്റെ പോസ്റ്ററുകളില്‍ കരിതേക്കുകയും മോഹന്‍ലാല്‍ ചാനല്‍ ഡയറക്ടറായതിനെതിരെ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X