നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ കമ്മറ്റിയെ നിയോഗിച്ചു
തിരു: നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രിസഭാ യോഗം കമ്മറ്റിയെ നിയോഗിച്ചു. നിയമമന്ത്രി , ചീഫ് സെക്രട്ടറി എന്നിവര്‍ കമ്മറ്റിയില്‍ അംഗങ്ങളായിരിക്കും.
ഇന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഇ.കെ. നായനാര്‍ വാര്‍ത്താലേഖകരെ അറിയിച്ചതാണിത്. കമ്മറ്റി അടുത്ത മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം മന്ത്രിസഭയ്ക്ക് ലഭിച്ചിുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ മാസം 15 മുതല്‍ ജൂണ്‍ 15 വരെയുള്ള ഒരു മാസക്കാലം റോഡ് സുരക്ഷാമാസമായി ആചരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളെ ഏകോപിച്ചാണ് സുരക്ഷാവാരം ആചരിക്കുക. സംസ്ഥാനത്തെ എഞ്ചിനിയറിംഗ് കോളേജ് അധ്യാപകരുടെ ശമ്പളം അഖിലേന്ത്യാ വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശയക്കനുസൃതമായി വര്‍ദ്ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രിയോടൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത വിദ്യാഭ്യാസ മന്ത്രി പി.ജെ ജോസഫ് അറിയിച്ചു.
സംസ്ഥാനത്തെ ഐ.എസ്.ഐ പ്രവര്‍ത്തനത്തെക്കുറിച്ച് കരസേനാ ദക്ഷിണമേഖല മേധാവി ചീഫ് ജനറല്‍ എം.ആര്‍. ശര്‍മ്മയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications