കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുപണിമുടക്കിന്റെ മറവില്‍ കേരളത്തില്‍ വ്യാഴാഴ്ച്ച ബന്ദ്

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: മേയ് 11ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന അഖിലേന്ത്യാ പണിമുടക്ക് കേരളത്തില്‍ ബന്തായി മാറാനാണ് സാദ്ധ്യത. ഇടതുപക്ഷ ആഭിമുഖ്യത്തിലുള്ള സര്‍വീസ് സംഘടനകളും തൊഴിലാളി സംഘടനകളുമാണ് പണിമുടക്കില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്.

ജനജീവിതം താറുമാറാക്കുന്ന ബന്തുകള്‍ നേരത്തേ ഒരുത്തരവിലൂടെ കേരള ഹൈക്കാടതി നിരോധിച്ചിരുന്നു. എന്നാല്‍ പണിമുടക്കിന്റെ മറവില്‍ ബന്തിനെ വെല്ലുന്ന രീതിയിലുള്ള ജനജീവിതം സതംഭിപ്പിക്കല്‍ പരിപാടികളാണ് അരങ്ങേറുന്നത്.

വ്യാഴാഴ്ച സംസ്ഥാനത്തെ വ്യാപാര-വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചും പൊതുജനങ്ങള്‍ യാത്ര ചെയ്യാതിരുന്നും പണിമുടക്കുമായി സഹകരിക്കണമെന്ന് ബഹുജന മുന്നണി സംസ്ഥാന സമിതി നേതാവ് സി ദിവാകരന്‍ അറിയിച്ചു. ഇങ്ങനെയുളള അറിയിപ്പുകളില്‍ തന്നെ പണിമുടക്ക് ബന്താക്കി മാറ്റാനുള്ള ശ്രമമാണെന്ന് വ്യക്തമാണ്.

ആശുപത്രികള്‍, പത്രസ്ഥാപനങ്ങള്‍, പാല്‍ വിതരണം, ശുദ്ധ ജല വിതരണം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മേയ് 11 ന് ഉച്ചയ്ക്കു ശേഷം പാല്‍ വിതരണം ഉണ്ടാവില്ലെന്ന് മില്‍മയുടെ തിരുവനന്തപുരം ഡയറിയിലെ ജനറല്‍ മാനേജര്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ വേണ്ട പാല്‍ ബുധനാഴ്ച വൈകുന്നേരം തന്നെ മില്‍മയുടെ നഗര പരിധിയിലെ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചു കൊടുക്കും.

കേരള സര്‍വകലാശാല വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പി എസ് സി യും ഈ ദിവസം പരീക്ഷയോ ഇന്റര്‍വ്യൂവോ നിശ്ചയിച്ചിട്ടില്ല. അദ്ധ്യാപകര്‍ ഏര്‍പ്പെട്ടിട്ടുള്ള മുഴുവന്‍ അവധിക്കാല ജോലികളില്‍ നിന്നും വിട്ടുനില്ക്കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം ഇസ്മായില്‍കുട്ടി അഭ്യര്‍ത്ഥിച്ചു. ഇത് എസ് എസ് എല്‍ സി പരീക്ഷാഫലം മേയ് 27ന് തന്നെ പ്രസിദ്ധീകരിക്കുന്നതിനെ ബാധിക്കുമോ എന്ന് വ്യക്തമല്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X