സര്‍ക്കാരിന്റെ നാലാം വാര്‍ഷികം യു.ഡി.എഫ് ബഹിഷ്കരിക്കും
തിരു: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനാഘോഷങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു.
ബുധനാഴ്ച്ച തിരുവനന്തപുരത്ത് ചേര്‍ന്ന യു.ഡി.എഫ് ഉന്നതാധികാര സമിതിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. ആര്‍.എസ്.പി-ബി യെ മുന്നണിയിലേക്ക് ക്ഷണിക്കാനായി അവരുമായി ചര്‍ച്ച നടത്താന്‍ യു.ഡി.എഫ് കണ്‍വീനര്‍ കെ. ശങ്കരനാരായണനെ ചുമതലപ്പെടുത്തി.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായിഉണ്ടാക്കിയ സഖ്യങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ഏപ്രില്‍ 30 നകം ഇത്തരം സഖ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രാദേശികഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം പാലിക്കപ്പെടാതിരുന്നതിനെ തുടര്‍ന്നാണിത്.












Click it and Unblock the Notifications