Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലികള്‍ ജാഫ്നക്കടുത്തുള്ള പാലം പിടിച്ചു

കൊളംബോ: വടക്കന്‍ ജാഫ്നയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള തന്ത്രപ്രധാനമായ ഒരു പാലം പിടിച്ചെടുത്തതായി തമിഴ് പുലികള്‍ അവകാശപ്പെട്ടു.

ബുധനാഴ്ച്ച പുലര്‍ച്ചെ ശ്രീലങ്കന്‍ സൈന്യവുമായി നടത്തിയ കനത്ത പോരാട്ടത്തിനു ശേഷമാണ് നവത്കലി പാലത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതെന്ന് എല്‍.ടി.ടി.ഇയുടെ ലണ്ടന്‍ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. സൈന്യത്തിന് വന്‍നഷ്ടങ്ങള്‍ വരുത്തിവെച്ചതായി എല്‍.ടി.ടി.ഇ അവകാശപ്പെട്ടു.

ശക്തമായ ആക്രമണം നടത്തിയ തമിഴ് പുലികള്‍ ചില സ്ഥലങ്ങളില്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തിയെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ സമ്മതിച്ചു.

ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്നുമണിക്ക് അരിയാലൈയിലും തനങ്കിള്ളപ്പിലും നിലയുറപ്പിച്ചിരുന്ന സൈന്യത്തിനു നേരെ പുലികള്‍ ശക്തമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചെന്ന് സര്‍ക്കാര്‍ പത്രകുറിപ്പില്‍ അവകാശപ്പെട്ടു. അരിയാലൈ മേഖലയില്‍ പോരാട്ടം തുടരുകയാണ്.

എല്‍.ടി.ടി.ടി.ഇക്ക് കനത്ത തിരിച്ചടിയാണ് സൈന്യം നല്‍കിയത്. എല്‍.ടി.ടി.ഇ ജൂനിയര്‍ കേഡര്‍മാരുടെ ജീവന് യാതൊരു വിലയും കല്പിക്കാതെയാണ് അവര്‍ യുദ്ധം ചെയ്യുന്നത്. സര്‍ക്കാര്‍ കുറിപ്പില്‍ പറയുന്നു.

ശ്രീലങ്കന്‍ സൈന്യത്തിനും യുദ്ധത്തില്‍ അത്യാഹിതം നേരിടേണ്ടിവന്നെന്നും അവയെകുറിച്ചുള്ള വിവരങ്ങള്‍ വൈകി മാത്രമേ ലഭിക്കുകയുള്ളൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+