ബോംബൈ സൂചിക 207 പോയിന്റ് കുറഞ്ഞു
മുംബൈ: ബോംബെ ഓഹരി സൂചിക വ്യാഴാഴ്ച 4251.36 ല്‍ അവസാനിച്ചു. ഇത് ബുധനാഴ്ചത്തേതിലും 207പോയിന്റ് (4.6 ശതമാനം) കുറവാണ്. ബുധനാഴ്ച 4458.40 ലാണ് അവസാനിച്ചത്. പ്രധാന ഇന്ത്യന്‍ ഓഹരികളെല്ലാം കുത്തനെയിടിഞ്ഞു. വിദേശ ഫണ്ടുകള്‍ ഇന്ത്യയിലുള്ള വ്യാപാരം കുറയ്ക്കുമോ എന്ന ആശയയാണ് കാരണം.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക വ്യാഴാഴ്ച 1312 ലാണ് അവസാനിച്ചത്. ഇത് ബുധനാഴ്ചത്തേതിലും 49.90 പോയിന്റ് (3.7 ശതമാനം) കുറവാണ്. ബുധനാഴ്ച 1362 ലായിരുന്നു അവസാനിച്ചത്.
സീ ടെലിഫിലിം, സത്യം കമ്പ്യൂട്ടര്‍ സര്‍വീസ്, ഇന്‍ഫോസിസ് ടെക്നോളജീസ് എന്നീ മുന്‍ നിര കമ്പനികളുടെ ഓഹരികള്‍ കനത്ത തോതില്‍ വിറ്റഴിഞ്ഞു എന്ന് വ്യാപാരികള്‍ പറഞ്ഞു. വിദേശ ഫണ്ടുകള്‍ വന്‍ തോതില്‍ വില്‍ക്കുകയാണെന്ന് ആപ്പിള്‍ സെക്യൂരിറ്റീസിലെ ഒരു വ്യാപാരി പറഞ്ഞു. സാങ്കേതിക വിദ്യ കമ്പനികള്ടുടെ ഓഹരികളും വിദേശ ഫണ്ടുകള്‍ക്ക് പ്രീയമില്ലാതായി. .












Click it and Unblock the Notifications