ലാലുവിനെ ജാമ്യത്തില്‍ വിട്ടു
പാറ്റ്ന: ബേയൂര്‍ ജയിലില്‍ കഴിയുകയായിരുന്ന രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലുപ്രസാദ് യാദവിനെ സി.ബി.ഐ കോടതി സോപാധിക ജാമ്യത്തിന് മോചിപ്പിച്ചു.
36 ദിവസം കസ്റ്റഡിയില്‍ വെച്ചതിനു ശേഷമാണ് ലാലുവിനെ ജാമ്യത്തിനു വിടുന്നത്. രണ്ടു ലക്ഷം വീതമുള്ള രണ്ടു ബോണ്ടുകള്‍ ലാലു നല്‍കി.
കണക്കില്‍പെടാത്ത സ്വത്ത് സമ്പാദിച്ച കേസിലാണ് സി.ബി.ഐ ലാലുവിനെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ ബീഹാര്‍ മുഖ്യമന്ത്രി റാബ്റിദേവിക്ക് നേരത്തെ സി.ബി.ഐ കോടതി ജാമ്യം നല്‍കിയിരുന്നു.
97ല്‍ കാലിതീറ്റകുംഭകോണകസുമായി ബന്ധപ്പെട്ട് 97ല്‍ 134 ദിവസവും 98-99ല്‍ 73 ദിവസവും ലാലു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞിരുന്നു.












Click it and Unblock the Notifications