പുലികള്‍ ജാഫ്ന പിടിച്ചാലും ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്ന് പ്രധാനമന്ത്രി
ദില്ലി: ജാഫ്ന പുലികള്‍ പിടിച്ചടക്കിയാലും ശ്രീലങ്കന്‍ പ്രശ്നത്തോടുള്ള ഇന്ത്യന്‍ നിലപാടില്‍ മാറ്റമുണ്ടാവില്ലെന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പറഞ്ഞു. ശ്രീലങ്കന്‍ സര്‍ക്കാരും എല്‍.ടി.ടി.ഇയും ആവശ്യപ്പെട്ടാല്‍ മാത്രമേ ശ്രീലങ്കന്‍ പ്രശ്നത്തില്‍ ഇടപെടുകയുള്ളൂവെന്ന് വാജ്പേയി ആവര്‍ത്തിച്ചു വ്യക്തമാക്കി.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് അനൗപചാരികമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ശ്രീലങ്കന്‍ സര്‍ക്കാര്‍ കുറച്ചുദിവസം മുമ്പ് ഇസ്രയേലില്‍ നിന്ന് വിമാനവും പാക്കിസ്ഥാനില്‍ നിന്ന് ആയുധങ്ങളും സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പലരില്‍ നിന്നായി ശ്രീലങ്കക്ക് ആയുധങ്ങള്‍ കിട്ടികൊണ്ടിരിക്കുകയാണെന്ന് വാജ്പേയി പറഞ്ഞു.
ജാഫ്ന എല്‍.ടി.ടി.ഇ പിടിച്ചെടുക്കുകയാണെങ്കില്‍ തമിഴ് ഈഴത്തെ ഇന്ത്യ അംഗീകരിക്കില്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി വാജ്പേയി പറഞ്ഞു.












Click it and Unblock the Notifications