ശ്രീലങ്കന്‍ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നോര്‍വെ പ്രതിനിധി ഇന്ത്യയിലെത്തി
ദില്ലി: ശ്രീലങ്കന്‍ പ്രശ്നത്തെ കുറിച്ച് ഇന്ത്യയുമായി കൂടിയാലോചന നടത്താന്‍ നോര്‍വെ സര്‍ക്കാരിന്റെ പ്രതിനിധിയായി എറിക് സോഹെം ഇന്ത്യയിലെത്തി.
ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി എറിക് സോഹെം ശ്രീലങ്കയിലെ ഇപ്പോഴത്തെ സുരക്ഷാസന്നാഹത്തെ കുറിച്ച് ചര്‍ച്ച ചെയ്യും.
എല്‍.ടി.ടി.ഇയുമായി പോരാട്ടം നടത്തുന്ന ശ്രീലങ്കന്‍ സര്‍ക്കാരിനെ വംശീയയുദ്ധത്തില്‍ സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ നോര്‍വെ സര്‍ക്കാര്‍ സഹായിക്കുമെന്ന് സോഹെം പറഞ്ഞു. . ശ്രീലങ്കയില്‍ സമാധാനമുണ്ടാക്കാന്‍ നോര്‍വെ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് ഇന്ത്യയെ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നോര്‍വെയുടെ ശ്രമങ്ങള്‍ ഫലപ്രദമായില്ലെന്ന് വിദേശകാര്യമന്ത്രി ജസ്വന്ത്സിങ് നേരത്തെ പറഞ്ഞിരുന്നു.
ശ്രീലങ്കയിലെ സുരക്ഷാസാഹചര്യത്തെ കുറിച്ച് സംസാരിക്കുന്നതിനായി അമേരിക്കയടക്കം പല രാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications