1984 സിക്ക് വിരുദ്ധ കലാപം അന്വേഷിക്കാന്‍ കമ്മീഷന്‍
ദില്ലി: 1984 ലെ സിക്ക് വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരു ഏകാംഗ കമ്മീഷനെ നിയമിച്ചു. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റീസ് ജി ടി നാനാവതിയാണ് അന്വേഷണം നടത്തുക. മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റീസ് രംഗനാഥ് മിശ്ര കമ്മീഷന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് പല സിക്ക് സംഘടനകളും പരാതിപ്പെട്ടിരുന്നു.
പുതിയ കമ്മീഷന്‍ ആറു മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇടക്കാല റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കാനിടയുണ്ട്. സിക്കുകാര്‍ക്കെതിരെ നടന്ന അക്രമങ്ങള്‍, അധികാര ദുര്‍വിനിയോഗം, നിയമ പരിപാലകരുടെ അതിക്രമങ്ങള്‍ എന്നിവയെ കുറിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം.
കലാപത്തിന്റേയും അക്രമത്തിന്റേയും കാരണങ്ങള്‍, കലാപത്തിലേക്ക് നയിച്ച സംഭവ വികാസങ്ങള്‍, അക്രമം തടയാന്‍ ഭരണകര്‍ത്താക്കള്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ എന്നിവയും അക്രമങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നോ എന്നും കമ്മീഷന്‍ അന്വേഷിക്കും. കമ്മീഷന്റെ തലസ്ഥാനം ദില്ലിയായിരിക്കും.












Click it and Unblock the Notifications