Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളം ചാനല്‍ പ്രശ്നം സങ്കീര്‍ണ്ണമാവുന്നു

തിരുവനന്തപുരം: സി പി എം പിന്താങ്ങുന്ന മലയാളം ചാനല്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ പ്രശ്നങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. ഇതോടെ പല നിക്ഷേപരും അങ്കലാപ്പിലായിരിക്കുകയാണ്. ഡയറക്ടര്‍ ബോര്‍ഡില്‍ താനില്ലെന്ന് സൂപ്പര്‍സ്റാര്‍ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞു.

അതേ സമയം പള്ളി വകയായ ജീവന്‍ ടി വിയും മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് ഡോ എം കെ മുനീര്‍ തലവനായ ഇന്ത്യാ വിഷനും മുന്‍ നിശ്ചയിച്ച പ്രകാരം കാര്യങ്ങള്‍ നീക്കുന്നുമുണ്ട്. മേയ് 13നാണ് ജീവന്‍ ടി വി സംപ്രേക്ഷണം ആരംഭിക്കുക. കന്നട, മലയാളം ചാനലുകള്‍ ഒരുമ്ിച്ചു തുടങ്ങാനാണ് ഇന്ത്യാ വിഷന്റെ പരിപാടി. 80 കോടി രൂപ മൂലധനം ഇതിന് വേണ്ടി വരും. ഇതില്‍ ഏകദേശം പകുതിേയോളം സ്വരൂപിച്ചു കഴിഞ്ഞു.

മലയാളം ടി വിക്ക് എന്നാല്‍ ഇതുവരെ പ്രശ്നങ്ങളൊഴിഞ്ഞിട്ടില്ല. ആദ്യം താല്‍പര്യം കാണിച്ച പല മുതിര്‍ന്ന പത്ര പ്രവര്‍ത്തകരും ഇപ്പോള്‍ കൈയ്യൊഴിഞ്ഞ മട്ടാണ്. ആദ്യം സഹകരിക്കാമെന്ന് ഏറ്റ ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ മുന്‍ തലവന്‍ ശശികുമാറും വിട്ടുപോയി.

ചാനലിന് രാഷ്ട്രീയ ചായ്വുകളില്ലെന്ന് പ്രമേട്ടര്‍മാര്‍ ആദ്യമൊക്കെ പറഞ്ഞുവെങ്കിലും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ ചാനലിന് ഫണ്ട് സ്വരൂപിക്കാന്‍ പര്യടനം തുടങ്ങി കഴിഞ്ഞു. മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ചെയര്‍മാനായി നിയമിക്കപ്പെട്ട മമ്മൂട്ടിയും കുറച്ച് പണം നിക്ഷേപിക്കുന്നതിലപ്പുറം ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. താരങ്ങള്‍ ചാനലുമായി സഹകരിച്ചാല്‍ അവര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി ഇറങ്ങും എന്ന യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രസ്താവനയെത്തുടര്‍ന്നാണ് ഇത്.

എന്നാല്‍ ജീവന്‍ ടി വി പരീക്ഷണ സംപ്രേക്ഷണത്തിന് ശേഷം ഈ വര്‍ഷം തന്നെ പൂര്‍ണ്ണമായ രീതിയില്‍ പ്രവര്‍ത്തനക്ഷമം ആകുമെന്ന് ജീവന്‍ ടെലിക്കാസ്റിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തുംകുഴി പറഞ്ഞു. 70 കോടിയോളം മൂലധനമായി വേണ്ടിവരും. കേരളത്തിലുള്ള ഏഴായിരത്തേളം പള്ളികളില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം ലഭിക്കുമെന്ന് ബിഷപ്പ് പറഞ്ഞു.

തന്റെ ചാനലിന് രാഷ്ട്രീയ ചായ്വുകളില്ല എന്ന് ഇന്ത്യാ വിഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ എം കെ മുനീര്‍ പറഞ്ഞു. അടുത്ത വര്‍ഷമായിരിക്കും ഈ ചാനല്‍ സംപ്രേക്ഷണം ആരംഭിക്കുക. എം ടി വാസുദേവന്‍ നായരുടെ മേല്‍നോട്ടത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യാനും ആരംഭിച്ചതായി മുനീര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+