യു.ഡി.എഫ് നേതൃമാറ്റത്തെ കുറിച്ച് തിരഞ്ഞെടുപ്പിനു മുമ്പ് തീരുമാനമെന്ന് കരുണാകരന്‍
തിരുവനന്തപുരം: യു.ഡി.എഫിലെ നേതൃമാറ്റത്തെ കുറിച്ച് തിരഞ്ഞെടുപ്പിനു മുമ്പായി തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ പറഞ്ഞു. ഇപ്പോഴത്തെ നേതാവ് തന്നെ തുടരുകയാണെങ്കില്‍ അക്കാര്യവും തിരഞ്ഞെടുപ്പിനു മുമ്പായി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തന്നെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട ഘടകകക്ഷികള്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടെന്ന് കരുണാകരന്‍ പറഞ്ഞു.
കേരളത്തിലെ പ്രതിപക്ഷം കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുകയാണ്. സര്‍ക്കാരിനെ ഇതുപോലെ ഭരിക്കാന്‍ പ്രതിപക്ഷം സമ്മതിക്കില്ല. അവസരം വരുമ്പോഴൊക്കെ സര്‍ക്കാരിനെതിരെ ഞങ്ങള്‍ ആഞ്ഞടിക്കും.
മുസ്ലിം ലീഗിന്റെ പരാതികള്‍ പരിഹരിക്കേണ്ടതുണ്ട്. പക്ഷേ അവര്‍ മുന്നോട്ടുവെക്കുന്ന എല്ലാ ഉപാധികളും അംഗീകരിക്കാന്‍ കോണ്‍ഗ്രസിനാവില്ല. കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications