തൃശൂര്‍പൂരം വെള്ളിയാഴ്ച്ച; നഗരം ഉത്സവപൊലിമയില്‍
തൃശൂര്‍: വെള്ളിയാഴ്ച്ചത്തെ തൃശൂര്‍ പൂരത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. തൃശൂര്‍ നഗരം ഉത്സവപൊലിമയിലമര്‍ന്നിരിക്കുകയാണ്. പൂരകാഴ്ച്ചക്കായി കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ എത്തികഴിഞ്ഞു. വ്യാഴാഴ്ച്ചയാണ് ആനച്ചമയപ്രദര്‍ശനം. വെള്ളിയാഴ്ച്ച വൈകുന്നേരവും ശനിയാഴ്ച്ച പുലര്‍ച്ചെയും വെടികെട്ട് നടക്കും.
വ്യാഴാഴ്ച്ച നടക്കുന്ന ആനച്ചമയപ്രദര്‍ശനത്തില്‍ ആദ്യത്തെ ഊഴം പാറമേക്കാവിന്റേതാണ്. അഗ്രശാലയിലാണ് പാറമേക്കാവിന്റെ ആനപ്രദര്‍ശനം. തിരുവമ്പാടിയുടെ പ്രദര്‍ശനം സി.എം.എസ് സ്കൂളിലാണ്.
പാറമേക്കാവിന്റെ കുറുംകുഴലിനും തിരുവമ്പാടിയുടെ മദ്ദളത്തിനും പ്രമാണക്കാര്‍ മാറിയിട്ടുണ്ട്. പാറമേക്കാവിന്റെ കുറുംകുഴലില്‍ വട്ടേക്കാട്ട് ശിവരാമനാണ് ഇത്തവണ പ്രമാണക്കാരന്‍. തിരുവമ്പാടി മദ്ദളത്തില്‍ കല്ലേകുളങ്ങര കൃഷ്ണവാര്യരാണ് പ്രമാണക്കാരന്‍.












Click it and Unblock the Notifications