Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ പണിമുടക്ക് ബന്ദായി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷ സര്‍വീസ് സംഘടനകളും തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ദേശീയപണിമുടക്ക് കേരളത്തില്‍ ബന്ദായി. ഉച്ചവരെ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.

വ്യാപാരസ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. ബസുകളൊന്നും ഓടിയില്ല. പണിമുടക്ക് തീവണ്ടിഗതാഗതത്തെയും ബാധിച്ചു. മിക്ക തീവണ്ടികളും വൈകിയാണ് ഓടിയത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ സമരാനുകൂലികള്‍ സ്തംഭിപ്പിച്ചു.

തിരുവനന്തപുരത്തെ അഞ്ചലില്‍ പണിമുടക്ക് അനുകൂലികള്‍ കല്ലെറിഞ്ഞതു മൂലം വില്ലേജ് ഓഫീസര്‍ക്ക് മുറിവേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം ജില്ലയില്‍ മണാര്‍ക്കാട് പഞ്ചായത്ത് ഓഫീസിനു നേരെ കല്ലേറുണ്ടായി.

നാളെ പൂരം നടക്കുന്ന തൃശൂര്‍ നഗരത്തെ പണിമുടക്ക് ബാധിച്ചില്ല. പണിമുടക്ക്ദിനത്തില്‍ തൃശൂര്‍ നഗരം ഉത്സവപൊലിമയിലമര്‍ന്നിരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+