Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലികള്‍ ജാഫ്നയിലേക്ക് മുന്നേറുന്നു

കൊളംബോ: ശ്രീലങ്കന്‍ സൈന്യത്തിനു നേരെ നടത്തിയ വിജയകരമായ ആക്രമണത്തിലൂടെ തമിഴ്പുലികള്‍ക്ക് ജാഫ്ന നഗരത്തിനടുത്തേക്ക് മുന്നേറാന്‍ കഴിഞ്ഞതായി എല്‍.ടി.ടി.ഇ അവകാശപ്പെട്ടു.

ബുധനാഴ്ച്ച ജാഫ്നയുടെ സമീപമുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ പിടിച്ചെടുത്തതായും വടക്കന്‍ ജാഫ്നയിലെ സൈന്യത്തിന് ഇത് ശക്തമായ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണെന്നും എല്‍.ടി.ടി.ഇയുടെ ലണ്ടന്‍ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

ജാഫ്നക്ക് സമീപമുള്ള നവത്കലി, അരിയാലി, തങ്കിലളപ്പ് ഗ്രാമങ്ങളില്‍ ശ്രീലങ്കന്‍ സൈന്യത്തിനു നേരെ കനത്ത ആക്രമണം നടത്തിയ പുലികള്‍ സൈന്യത്തിന് കനത്ത ആഘാതമേല്പിച്ചു. ജാഫ്നയിലേക്കുള്ള ഒരു പ്രധാന ഹൈവേയിലെ രണ്ടുകിലോമീറ്റര്‍ പുലികളുടെ നിയന്ത്രണത്തിലാണ്. ബുധനാഴ്ച്ച വൈകിയും സൈന്യത്തിനു നേരെയുള്ള ആക്രമണം തുടരുകയാണ്. പ്രസ്താവനയില്‍ പറഞ്ഞു.

പുലികള്‍ അരിയാലിക്കടുത്തുള്ള ജാഫ്ന-കാന്‍ഡി ഹൈവേക്കടുത്തെത്തിയിട്ടുണ്ടെന്നും പ്രധാനഹൈവേയിലെ ഒരു കിലോമീറ്ററോളം പുലികളുടെ നിയന്ത്രണത്തിലാണെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ സമ്മതിച്ചു. 149 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതിനിടെ ജാഫ്നക്ക് മൂന്നു കിലോ മീറ്റര്‍ അകലെയുള്ള നവത്കലി പാലം പിടിച്ചെടുത്തെന്ന എല്‍.ടി.ടി.ഇയുടെ അവകാശവാദം ശ്രീലങ്കന്‍ സര്‍ക്കാര്‍ നിഷേധിച്ചു. പുലികളുടെ ആക്രമണം സൈന്യം വിജയകരമായി പ്രതിരോധിച്ചെന്നും തങ്കിളപ്പ് പ്രദേശം സൈന്യത്തിന്റെ നിയന്ത്രണത്തില്‍ തന്നെയാണുള്ളതെന്നും ശ്രീലങ്കന്‍ മാധ്യമമന്ത്രി മംഗള സമരവീര പറഞ്ഞു.

അരിയാലിലും തങ്കിളപ്പിലും യുദ്ധം തുടരുകയാണ്. ജാഫ്നക്ക്10 കിലോമീറ്റര്‍ അകലലെയുള്ള ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ചവകച്ചേരിയില്‍ പുലികള്‍ കനത്ത ആക്രമണം നടത്തിയിരുന്നു. സമരവീര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+