Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലികളുടെ താവളങ്ങളില്‍ ശ്രീലങ്കന്‍ സൈന്യം ബോംബിട്ടു

കൊളംബോ: ജാഫ്നയിലെ തമിഴ് പുലികളുടെ താവളങ്ങള്‍ക്കു നേരെ ശ്രീലങ്കന്‍ സൈന്യം ബോംബാക്രമണം നടത്തി.
ബുധനാഴ്ച്ചത്തെ പോരാട്ടത്തില്‍ ഇരുഭാഗത്തു നിന്നുമായി നൂറോളം പേര്‍ കൊല്ലപ്പെട്ടു.

ജാഫ്നയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള നവത്കലി പാലം ശ്രീലങ്കന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണുള്ളതെന്ന് സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ആര്യായ രൂപസിങ്കെ പറഞ്ഞു. പാലത്തിന് വടക്കുപടിഞ്ഞാറായുള്ള എ നൈന്‍ ഹൈവേയുടെ കുറച്ചുഭാഗം പുലികളുടെ നിയന്ത്രണത്തിലാണ്. അവിടെ നിന്നും മുന്നേറാനുള്ള പുലികളുടെ എല്ലാ ശ്രമവും സൈന്യം പരാജയപ്പെടുത്തി. ആര്യായ രൂപസിങ്കെ പറഞ്ഞു.

നവത്കലി പുലികള്‍ പാലം പിടിച്ചെടുത്തെന്നും എ നൈന്‍ ഹൈവേയുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടത് ശ്രീലങ്കന്‍ സൈന്യത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും എല്‍.ടി.ടി.ഇ ബുധനാഴ്ച്ച അവകാശപ്പെട്ടിരുന്നു.

അരിയാലി പ്രദേശത്തുനിന്നു മാത്രം അമ്പതിലധികം പുലികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നവരെ സൈന്യം പിടികൂടി. തനങ്കിലപ്പ് പ്രദേശത്ത് 17 പുലികള്‍ കൊല്ലപ്പെട്ടു. രൂപസിങ്കെ പറഞ്ഞു.

രണ്ട് ഓഫീസര്‍മാരടക്കം 33 സൈനികര്‍ അരിയാലിയിലെയും തനങ്കിലപ്പിലെയും പോരാട്ടത്തില്‍ കൊല്ലപ്പെട്ടുവെന്നും രൂപസിങ്കെ പറഞ്ഞു.

പോരാട്ടമേഖലക്കടുത്ത് താമസിക്കുന്ന തമിഴരോട് സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറാന്‍ എല്‍.ടി.ടി.ഇ ആവശ്യപ്പെട്ടതായി റെഡ്ക്രോസ് വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+