ബോംബെ ഓഹരി സൂചിക 144 പോയിന്റ് കുറഞ്ഞു
മുംബൈ: ബോംബെ ഓഹരി സൂചിക വെള്ളിയാഴ്ച 4107.14 ല്‍ അവസാനിച്ചു. ഇത് വ്യാഴാഴ്ചത്തേതിലും 144.22 പോയിന്റ് (3.2 ശതമാനം) കുറവാണ്. വ്യാഴാഴ്ച 4251.36 ലാണ് അവസാനിച്ചത്. പ്രധാന ഇന്ത്യന്‍ ഓഹരികളെല്ലാം കുത്തനെയിടിഞ്ഞു.
വെള്ളിയാഴ്ച നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക 1282.80 ലാണ് അവസാനിച്ചത്. ഇത് വ്യാഴാഴ്ചത്തേതിലും 29.20 പോയിന്റ് (1.9 ശതമാനം) കുറവാണ്. വ്യാഴാഴ്ച 1312 ലായിരുന്നു അവസാനിച്ചത്.
ഇന്ത്യന്‍ ഓഹരികള്‍ ഈയാഴ്ചയും ഇടിവ് തുടര്‍ന്നു. വിപണിയില്‍ ഒരു തിരിച്ചു വരവുണ്ടാകും എന്ന പ്രതീക്ഷയ്ക്ക് വിരുദ്ധമായാണിത്. ആളുകള്‍ക്ക് വിപണിയിലുള്ള വിശ്വാസം ഇനിയും തിരികെ വന്നിട്ടില്ലെന്ന് ഒരു വ്യാപാരി പറഞ്ഞു. ഹൃസ്വകാല നിക്ഷേപകരുടെ നീക്കങ്ങള്‍ കാരണം സാങ്കേതികവിദ്യാ ഓഹരികള്‍ക്ക് ഇടിവുണ്ടായി.












Click it and Unblock the Notifications