ബീഹാര്‍ പ്രശ്നത്തെ ചൊല്ലി ലോക്സഭ നിര്‍ത്തി വെച്ചു
ദില്ലി: ലോക്സഭ സംഘര്‍ഷഭരിതമായ രംഗങ്ങളെ തുടര്‍ന്ന് 90 മിനിറ്റ് നേരത്തേക്ക് നിര്‍ത്തി വച്ചു. വനിതാബില്ലിനേയും ബീഹാര്‍ സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന ആവശ്യത്തെ ചൊല്ലിയുമാണ് സഭ പ്രഷുബ്ധമായത്.
ബീഹാറിലെ റാബ്രിദേവി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനതാ ദള്‍ (യു) അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് ഇരച്ചു കയറി. പാര്‍ലിമെന്ററി കാര്യ മന്ത്രി പ്രമോദ് മഹാജന്‍ ഇവരെ ശാന്തരാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. ബഹളം വര്‍ദ്ധിച്ചപ്പോള്‍ സഭ 90 മിനിറ്റ് നേരത്തേക്ക് നിര്‍ത്തി വച്ചതായി സ്പീക്കര്‍ അറിയിച്ചു.
വനിതാ ബില്ല് വൈകുന്നതിനെതിരെയാണ് സഭയിലെ വനിതാ എം പി മാര്‍ പ്രതിഷേധിച്ചത്. പാര്‍ലിമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യുന്നതാണ് വനിതാ ബില്ല്. ഇതിനിടയില്‍ ബീഹാര്‍ സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജനതാ ദള്‍ (യു) അംഗങ്ങള്‍ ബഹളം വച്ചു.
കോണ്‍ഗ്രസ്സിന്റെ മാര്‍ഗരറ്റ് ആല്‍വായുടേയും രേണുകാ ചൗധരിയുടേയും നേതൃത്വത്തില്‍ വനിതാ എം പി മാര്‍ സഭയുടെ നടുത്തളത്തിലേക്ക് ഓടിക്കയറുകയും വനിതാബില്ലിലേക്ക് സ്പീക്കറുടെ ശ്രദ്ധ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷെ ശൂന്യവേളയില്‍ ഈ കാര്യം ചര്‍ച്ചയ്ക്കെടുക്കാമെന്ന നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്.












Click it and Unblock the Notifications