ആറു നുഴഞ്ഞുകയറ്റക്കാരെ വെടിവെച്ചുകൊന്നു
കൊളംബോ: ആറ് പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യന്‍ സൈന്യം വെള്ളിയാഴ്ച്ച കൊലപ്പെടുത്തി. ആര്‍.എസ് പുര മേഖലയിലെ അബ്ദുലിയാനിലാണ് സംഭവം.
ആര്‍.എസ്.പുര മേഖലയിലെ അന്തര്‍ദേശീയ അതിര്‍ത്തിക്കടുത്ത് രാത്രി രണ്ടുമണിക്ക് ചില നീക്കങ്ങള്‍ ബി.എസ്.എഫ് ജവാന്‍മാരുടെ ശ്രദ്ധയില്‍ പെട്ടു. നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യാ പ്രദേശത്തെത്തിയപ്പോള്‍ അവരോട് സൈനികര്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. പക്ഷേ അവര്‍ പാക്കിസ്ഥാനിലേക്ക് തന്നെ തിരിഞ്ഞോടാന്‍ ശ്രമിച്ചപ്പോള്‍ സൈനികര്‍ വെടിവെച്ചു. നുഴഞ്ഞുകയറ്റക്കാരെല്ലാവരും അപ്പോള്‍ തന്നെ കൊല്ലപ്പെട്ടു. - ഒരു ബി.എസ്.എഫ് വക്താവ് അറിയിച്ചു.












Click it and Unblock the Notifications