Get Updates
Get notified of breaking news, exclusive insights, and must-see stories!

നാസിക്കില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം

നാസിക്: പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഒരു സംഘം ആളുകള്‍ ചൊവാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് ആദിവാസി ക്രിസ്ത്യാനികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

അമ്പാദാസ് ചൗധരി, രജനീ അശോക് ബൂദ്ധ എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്. പരിക്കേറ്റ സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 120 ഓളം വരുന്ന ചെറുപ്പക്കാര്‍ വടികളും മറ്റുമായി ആദിവാസി പെണ്‍കുട്ടികള്‍ക്കായുുള്ള പ്രൊട്ടസ്റ്റന്റ് ആശ്രമം ആക്രമിച്ചു എന്ന് പോലീസ് പറഞ്ഞു. ഈ സമയത്ത് ക്രിസ്ത്യാനികളും ആദിവാസികളുമടക്കം അറുപത് പെണ്‍ക ുട്ടികള്‍ ഇവിടെ ഉണ്ടായിരുന്നുവെന്ന് ആശ്രമത്തിന്റെ ചുമതലയുള്ള അശോക് എബ്രഹാം ബുദ്ധ പറഞ്ഞു.

രാത്രി പതിനൊന്ന് മണിയോടെ നൂറ്റിയിരുപതോളം വരുന്ന ബജ്റങ് ദള്‍, വിശ്വ ഹിന്ദു പരിഷത് പ്രവര്‍ത്തകര്‍ ആശ്രമം ആക്രമിച്ചുവെന്ന് ബുദ്ധ ആരോപിച്ചു. അവര്‍ കല്ലെറിയുകയും ട്യൂബ്ലൈറ്റും മറ്റും തകര്‍ക്കുകയും സമാധാനപരമായി നടത്തിയ പൊതുയോഗം അലങ്കോലപ്പെടുത്തുകയും ചെയ്തുവെന്ന് ബുദ്ധ പറഞ്ഞു. ഒരു സിനിമാ പ്രെജക്ടറും മൂന്ന് മോട്ടോര്‍ സൈക്കിളുകളും സിനിമാ സ്ക്രീന്‍, മിനി വാന്‍ മുതലായവയും അക്രമികള്‍ നശിപ്പിച്ചതായി ബുദ്ധ അറിയിച്ചു.

അക്രമത്തെക്കുറിച്ച് കേട്ടയുടന്‍ പോലീസ് സംഭവസ്ഥലത്ത് എത്തുകയും 33 പേരെ അറസ്റു ചെയ്യുകയും ചെയ്തുവെന്ന് പോലീസ് ഐ ജി നിഖിങ്ല്ലാവ പറഞ്ഞു. അറസ്റിലായവര്‍ക്കെതിരെ കൊലപാതകശ്രമം, കലാപം , വസ്തു വകകള്‍ നശിപ്പിക്കുക, സമാധാനാന്തരീക്ഷം തകര്‍ക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയെന്നും പോലീസ് പറഞ്ഞു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി പോലീസ് കസ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+