കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൂറിസം പദ്ധതികള്‍ക്കുള്ള കേന്ദ്ര സഹായം ഉപയോഗപ്പെടുത്തിയില്ലെന്ന് സി.ഐ.ജി റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ചില വിനോദ സഞ്ചാര പദ്ധതികള്‍ക്ക് കേന്ദ്രം അനുവദിച്ച ഫണ്ട് സംസ്ഥാന ടൂറിസം വകുപ്പ് ഉപയോഗപ്പെടുത്തിയില്ലെന്ന് സി.ഐ.ജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.

കുമരകത്ത് കായലോര സൗകര്യങ്ങള്‍ വികസിപ്പിക്കുക, നിലമ്പൂരും അങ്കമാലിയിലും വഴിയോര സൗകര്യങ്ങള്‍ വികസിപ്പിക്കുക, കുമളിയിലും കൊണ്ടോട്ടിയിലും യാത്രാ നിവാസുകള്‍ പണിയുക തുടങ്ങിയവയായിരുന്നു പദ്ധതികള്‍. ഇതിന് സ്ഥലം സൗജന്യമായി സര്‍ക്കാര്‍ നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ വനം വകുപ്പ്, കെ.ടി.ഡി.സി, പി.ഡബ്ള്യൂ.ഡി എന്നിവയുടെ കൈവശമിരുന്ന സ്ഥലങ്ങള്‍ കേന്ദ്ര ടൂറിസം വകുപ്പിന് കൈമാറാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് സി.ഐ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ പദ്ധതികള്‍ക്കായി കേന്ദ്രം 1.29 കോടി രൂപ അനുവദിച്ചിരുന്നു. അതില്‍ 59.65 ലക്ഷം രൂപ ആദ്യ തവണയായി അനുവദിച്ചിരുന്നു. എന്നാല്‍ തുക വിനിയോഗിച്ചില്ല. കേന്ദ്ര സഹായം അനുവദിച്ച് 18 മാസത്തിനകം പദ്ധതികള്‍ പൂര്‍ത്തീകരിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 1999 ഫെബ്രുവരിയില്‍ നടത്തിയ ഓഡിറ്റിങ്ങില്‍ ആ പദ്ധതികളില്‍ ജോലിയൊന്നും നടന്നില്ലെന്ന് തെളിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X