നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു
തിരു: മേല്‍ത്തട്ട് സംബന്ധിച്ച നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കുവാന്‍ എല്‍.ഡി.എഫ് സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു.
യോഗ തീരുമാനം വിശദീകരിക്കാന്‍ വിളിച്ചുകൂട്ടിയ പത്ര സമ്മേളനത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ അച്ച്യുതാനന്ദന്‍ അറിയിച്ചതാണിത്. കുറിഞ്ഞി സമുദായത്തെക്കൂടി പിന്നോക്ക സമുദായത്തില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യാനും യോഗം തര്രുമാനിച്ചു. 5 ഹെക്ടറില്‍ താഴെ കൃഷിഭൂമി ഉള്ളവരെ മേല്‍ത്തട്ടില്‍ നിന്നും ഒഴിവാക്കാനും യോഗം തീരുമാനിച്ചു.
പ്ലസ് ടൂ സ്കൂളുകളില്‍ അനുവദിക്കുന്നതിനെ സംബന്ധിക്കുന്ന തീരുമാനം സര്‍ക്കാരിന്റെ സാമ്പത്തിക നില പരിഗണിച്ചതിന് ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി തൊട്ടുകൂടാത്ത പാര്‍ട്ടിയല്ലെന്ന കോണ്‍ഗ്രസ്സ് നേതാവ് കെ. കരുണാകരന്റെ പ്രസ്താവന കോണ്‍ഗ്രസ്സും ബി.ജെ.പി യും തമ്മില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന അവിശുദ്ധ ബന്ധത്തിന്റെ സൂചനയാണെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications