എല്‍.ടി.എഫ് പ്ലസ് ടൂ ഉപസമിതി യോഗം അലസി പിരിഞ്ഞു
തിരുവനന്തപുരം: പ്ലസ് - ടൂവിനെക്കറിച്ച് തീരുമാനം കൈക്കൊള്ളാന്‍ എല്‍.ഡി.എഫ് നിയോഗിച്ച കമ്മറ്റിയുടെ യോഗം അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് അലസി പിരിഞ്ഞു. കമ്മറ്റി വീണ്ടും 17-ാം തീയതി യോഗം ചേരും.
പ്ലസ് - ടൂ അനുവദിക്കേണ്ട 300 ഓളം സ്കൂളുകളുടെ ലിസ്റുമായാണ് മന്ത്രി പി.ജെ ജോസഫ് യോഗത്തിനെത്തിയത്. ഇതില്‍ അണ്‍ എയിഡഡ് സ്കൂളുകളും ഉള്‍പ്പെടും. എന്നാല്‍ അണ്‍ എയിഡഡ് സ്കൂളുകള്‍ക്ക് പ്ലസ്-ടൂ അനുവദിക്കുന്നതിനെക്കുറിച്ച് എല്‍.ഡി.എഫ് തീരുമാനം കൈക്കൊണ്ടില്ലായെന്ന് മറ്റു കക്ഷികള്‍ വാദിച്ചു. അതോടെ ഇന്നലെ വൈകുന്നേരം ആരംഭിച്ച യോഗം രാത്രി 12.30 ഓടെ അലസി പിരിഞ്ഞു. ഇന്ന് നടന്ന എല്‍.ഡി.എഫ് യോഗത്തിന്റെ തീരുമാനത്തിനായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഇന്നലെ പ്ലസ്-ടൂ ഉപസമിതി യോഗം ചേര്‍ന്നത്. എന്നാല്‍ ഇന്നലത്തെ യോഗം അലസി പിരിഞ്ഞതോടെ ഇന്നത്തെ എല്‍.ഡി.എഫ് യോഗത്തിലും പ്ലസ് - ടൂവിനെക്കുറിച്ച് തീരുമാനം കൈക്കൊള്ളാനായില്ല.
ഇതോടെ പ്ലസ് - ടൂ പ്രശ്നത്തില്‍ മന്ത്രി പി.ജെ ജോസഫും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മറ്റു ഘടകകക്ഷികളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടു. ഇത് ആര്‍.എസ്.പി - ബി മുന്നണി വിടുകയും ജനതാദള്‍ കുറുപ്പ് വിഭാഗം പിണങ്ങി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുന്നണിക്ക് കൂടൂതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
പ്ലസ്-ടൂ അനുവദിക്കുന്നതിനു പിന്നില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ എല്‍.ഡി.എഫ് സംസഥാന കമ്മറ്റി എല്ലാ ഘടകകക്ഷികളിലേയും അംഗങ്ങളെ ഉള്‍പ്പെടുത്തി ഉപസമിതി രൂപീകരിച്ചത്. എന്നാല്‍ ഉപസമിതിയെ നിയമിച്ചതിനെക്കുറിച്ചുതന്നെ കേരളാ കോണ്‍ഗ്രസ്സ് (ജെ) യ്ക്ക് പരാതി ഉണ്ടായിരുന്നു.












Click it and Unblock the Notifications