തൃശൂര്‍ പൂരം ഇന്ന്
തൃശൂര്‍: പൂരങ്ങളുടെ പൂരത്തിന് വെള്ളിയാഴ്ച്ച രാവിലെ തുടക്കമായി. കണിമംഗലം ശാസ്താവിന്റെ പൂരത്തോടെ തുടങ്ങിയ തൃശൂര്‍ പൂരത്തിന്റെ ഉത്സവപൊലിമയിലാണ് നഗരം. വിവിധ നാടുകളില്‍ നിന്നെത്തിയ ആയിരങ്ങള്‍ നഗരത്തെ ജനസാന്ദ്രമാക്കികഴിഞ്ഞു.
നഗരം വ്യാഴാഴ്ച്ച തന്നെ ഉത്സലഹരിയിലമര്‍ന്നു കഴിഞ്ഞിരുന്നു. വ്യാഴാഴ്ച്ച രാവിലെ മുതല്‍ ആനച്ചമയം നടന്നു. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ആനച്ചമയമായിരുന്നു വ്യാഴാഴ്ച്ച ത്തെ സവിശേഷത.
കണിമംഗലം ശാസ്താവിന്റെ പൂരത്തിനു ശേഷം തിരുവമ്പാടിയുടെ പൂരം ഏഴുമണിക്ക് തുടങ്ങി. 11മണിക്കാണ് മഠത്തിലെ വരവ് ആരംഭിക്കുന്നത്. പാറമേക്കാവിന്റെ പൂരം ഉച്ചക്ക് 12 മണിക്ക് തുടങ്ങും. ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി തെക്കേ പ്രദക്ഷിണവഴിയിലെത്തുമ്പോഴേക്കും തിരുവമ്പാടി തെക്കേ ഗോപുരത്തിന് കീഴെയായി അണിനിരക്കും. തുടര്‍ന്നാണ് കുടമാറ്റം. കുടമാറ്റം കഴിഞ്ഞാല്‍ പൂരങ്ങള്‍ പിരിയും.
പാറമേക്കാവും തിരുവമ്പാടിയും രാത്രിയില്‍ വെടികെട്ട് നടത്തും. രാത്രി 10.30ന് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് തുടങ്ങും. അതേ സമയം തന്നെ തിരുവമ്പാടിയുടെയും എഴുന്നള്ളിപ്പിന് തുടക്കമാവും. നാളെ പുലര്‍ച്ചെ 2.30നാണ് ഇരുവിഭാഗത്തിന്റെയും എഴുന്നള്ളിപ്പ് അവസാനിക്കുക. തുടര്‍ന്നാണ് ഇരുവിഭാഗവും നടത്തുന്ന വെടികെട്ട്.












Click it and Unblock the Notifications