Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഗള്‍ഫിലെ വിവിധ മലയാളി അസോസിയേഷനുകളുടെ ഒരു സമ്മേളനം വിളിച്ചു കൂട്ടാന്‍ മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.

ഗള്‍ഫ് മലയാളികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ മനുഷ്യചങ്ങല തീര്‍ത്തിരുന്നു. ഗള്‍ഫില്‍ നിന്ന് തിരിച്ചു വരുന്നവരുടെ പുനരധിവാസം, ഗള്‍ഫ് മലയാളി വികസന കോര്‍പ്പറേഷന്‍ രൂപീകരിക്കുക, തിരിച്ചു വന്നവരുടെ ഒരു സര്‍വേ നടത്തുക, എമ്മിഗ്രേഷന്‍ ഫീസിനത്തിലെ കേരളത്തിന്റെ വിഹിതം തിരികെ വരുന്നവരുടെ ക്ഷേമത്തിനായി ചെലവഴിക്കുക, വിദേശത്ത് വച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുക, വിദേശ മലയാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസമേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുക, തിരികെ വരുന്നവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടുന്നതിനായിരുന്നു പ്രകടനം.

വിദേശമലയാളികളുടെ മക്കള്‍ക്ക് എഞ്ചിനിയറിങ് കോളേജിലേക്കുള്ള പ്രവേശന ഫീസ് 5000 ഡോളറില്‍ നിന്ന് 10,000 ഡോളറായി ഉയര്‍ത്തിയത്, കോഴിക്കോട്, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ യൂസേസ് ഫീസ്, എയര്‍ ഇന്ത്യ ഗള്‍ഫിലേക്കുള്ള വിമാനനിരക്കുകളില്‍ വരുത്തിയ വര്‍ദ്ധനവ് മുതലായവയെക്കുറിച്ച് ഗള്‍ഫ് പര്യടനത്തിന് ശേഷം തിരിച്ചെത്തിയ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ പറഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+