ജാഫ്നക്കടുത്തെത്തിയെന്ന് പുലികള്‍; ഇല്ലെന്ന് സര്‍ക്കാര്‍
ലണ്ടന്‍: തമിഴ് പുലികള്‍ ജാഫ്നയുടെ ഒരു കിലോമീറ്റര്‍ അടുത്തെത്തിയെന്ന് എല്‍.ടി.ടി.ഇ അവകാശപ്പെട്ടു. അതേ സമയം സര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ചു. പുലികളുടെ മുന്നേറ്റത്തെ സൈന്യം ശക്തിയായി പ്രതിരോധിക്കുകയാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ പറഞ്ഞു.
തങ്കിലപ്പിലെയും കോവിലക്കണ്ടിയിലെയും സൈനിക താവളങ്ങള്‍ പിടിച്ചെടുത്തെന്ന പുലികളുടെ അവകാശവാദം സര്‍ക്കാര്‍ വക്താവ് നിഷേധിച്ചു.
കടുത്ത യുദ്ധം തുടരുകയാണെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച കുറിപ്പില്‍ പറഞ്ഞു. പുലികളുടെ താവളങ്ങളില്‍ ബോംബിട്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച്ച അവകാശപ്പെട്ടിരുന്നു.
തിരിച്ചടികളില്‍ നിന്നും നമുക്ക് പാഠം പഠിക്കാമെന്നും എല്‍.ടി.ടി.ഇയുടെ ഭീകരവാദത്തെ ഇല്ലാതാക്കാനായി മുന്നോട്ടുകുതിക്കണമെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെ സൈന്യത്തിന് നല്‍കിയ ഒരു സന്ദേശത്തില്‍ പറഞ്ഞു.


Click it and Unblock the Notifications