സാംസങിന്റെ സബ്സിഡിയറി ഇന്ത്യയില്‍ തുടങ്ങി
ദില്ലി: സാംസങ് ഇലക്ട്രോണിക്സ് കമ്പനിയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അവരുടെ സബ്സിഡിയറി സാംസങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചു. നേരത്തെ ഒരു ലയിസണ്‍ ഓഫീസ് മാത്രമേ സാംസങ് ഇലക്ട്രോണിക്സ് കമ്പനിക്ക് ഇന്ത്യയിലുണ്ടായിരുന്നുള്ളൂ. കമ്പനിക്ക് ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് ലയിസണ്‍ ഓഫീസ് മാത്രം പോരാതെ വന്നതു കൊണ്ടാണിത് എന്ന് കമ്പനിയുടെ ഇന്ത്യയിലെ വില്‍പ്പനാ മേധാവി വിവേക് പ്രകാശ് പറഞ്ഞു.
ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന രണ്ടു കമ്പ്യൂട്ടര്‍ മോണിറ്ററുകളില്‍ ഒന്ന് സാംസങിന്റെയാണ്. ഇന്ത്യയില്‍ സബ്സിഡിയറി തുടങ്ങിയതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വിവേക് പറഞ്ഞു.












Click it and Unblock the Notifications