സൈബര്‍ കുറ്റങ്ങള്‍ക്ക് മൂന്നു വര്‍ഷം തടവിന് പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശം
ദില്ലി: കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞുകയറുന്നതു(ഹാക്കിങ്) പോലുള്ള സൈബര്‍ കുറ്റങ്ങള്‍ക്ക് മൂന്നുവര്‍ഷം തടവോ രണ്ടു ലക്ഷം രൂപ പിഴയോ ശിക്ഷയായി വിധിക്കാമെന്ന് ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കുറിച്ചുള്ള പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി നിര്‍ദേശിച്ചു.
തങ്ങളുടെ ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ ഇന്റര്‍നെറ്റ് സേവന ദായകരും സൈബര്‍ കഫേകളും സൂക്ഷിക്കാനും സ്റ്റാന്റിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
ഏതെങ്കിലും കമ്പ്യൂട്ടറിലെ വിവരങ്ങള്‍ നശിപ്പിക്കുന്നതിലൂടെ പൊതുജനത്തിന് എന്തെങ്കിലും നഷ്ടം വരുത്തുകയാണെങ്കിലും രണ്ടു ലക്ഷം രൂപയോ മൂന്നു വര്‍ഷം തടവോ ശിക്ഷയായി നല്‍കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളിയാഴ്ച്ചയാണ് സി.രാമചന്ദ്രയ്യയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പാര്‍ലമെന്റിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 99ലെ വിവരസാങ്കേതികവിദ്യാ ബില്ലിലെ വ്യവസ്ഥകള്‍ സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിശോധനക്ക് വിധേയമായിരുന്നു.
സൈബര്‍ റെഗുലേഷന്‍സ് അപ്പെലെറ്റ് ട്ര്ിബ്യൂണല്‍ രൂപീകരിക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.












Click it and Unblock the Notifications