പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചതിന് ജയ്റാമിനെതിരെ നടപടി
ബാംഗ്ലൂര്‍: സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടി സെക്രട്ടറി ജയ്റാം രമേശിനോട് കര്‍ണ്ണാടക പ്ലാനിങ് ബോര്‍ഡിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം രാജി വെക്കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണ ആവശ്യപ്പെട്ടു. ഒരു വിദേശ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയ്റാം പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചതാണ് കാരണമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു.
അടുത്ത അന്‍പത് കൊല്ലത്തേക്ക് കോണ്‍ഗ്രസ്സിന് കേന്ദ്രത്തില്‍ ഭരിക്കാനുള്ള അവസരം ലഭിക്കില്ലെന്ന് ജയ്റാം അഭിമുഖത്തില്‍ പറഞ്ഞു എന്നാണ് ആരോപണം. പാര്‍ട്ടിയുടെ ആത്മവിശ്വാസം കുറഞ്ഞിരിക്കുകയാണെന്നും സോണിയ ഗാന്ധി നേതാവെന്ന നിലയില്‍ ഒരു പരാജയമാണെന്നും ജയ്റാം പറഞ്ഞത്രെ.












Click it and Unblock the Notifications