ആണവായുധങ്ങള്‍ സുരക്ഷയ്ക്ക് മാത്രമെന്ന് പ്രധാനമന്ത്രി
ദില്ലി: ദേശീയ സുരക്ഷയ്ക്ക് മാത്രമാണ് ഇന്ത്യയുടെ ആണവായുധങ്ങളെന്ന് പ്രധാനമന്ത്രി വാജ് പേയി വെള്ളിയാഴ്ച വ്യക്തമാക്കി. ഇപ്പാള്‍ ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ നിലപാടിനെക്കുറിച്ച് മെച്ചപ്പെട്ട ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ സര്‍ക്കാരുകള്‍ ആണവ പരീക്ഷണങ്ങള്‍ക്ക് ധാരാളം തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും അതിനുള്ള ധൈര്യമില്ലായിരുന്നുവെന്ന് വാജ്പേയി ഓര്‍മ്മിപ്പിച്ചു. ഇന്ത്യയുടെ സുരക്ഷാ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഓപ്പറേഷന്‍ ശക്തി നടപ്പിലാക്കിയത്. പൊഖ്റാനില്‍ ഇന്ത്യ ആണവപരീക്ഷണം നടത്തിയില്ലെങ്കിലും പാകിസ്ഥാന്‍ ആണവ പരീക്ഷണം നടത്തുമായിരുന്നു എന്ന് അറിവ് ലഭിച്ചതായി പ്രധനമന്ത്രി പറഞ്ഞു. എന്‍ ഡി എ സഖ്യകക്ഷികള്‍ക്ക് ഒരുക്കിയ ഒരു അത്താഴ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications