Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റെ നേതൃമാറ്റ പ്രസ്താവന: കേരളാ കോണ്‍ഗ്രസസ്സ് (എം) നെ വെട്ടിലാക്കി

തിരുവനന്തപുരം: നേതൃമാറ്റത്തെക്കുറിച്ചുള്ള മുതിര്‍ന്ന നേതാവ് കെ. കരുണാകരന്റെ പ്രസ്താവന കേരളാ കോണ്‍ഗ്രസ്സ് (എം) നേതൃത്വത്തെ വെട്ടിലാക്കുന്നു.

കേരളാ കോണ്‍ഗ്രസ്സ് (എം) അടക്കമുള്ള ഘടകകക്ഷികള്‍ക്ക് ഇപ്പോഴത്തെ യു.ഡി .എഫ് നേതൃത്വത്തോട് അതൃപ്തിയാണ്. എന്നാല്‍ നേതൃമാറ്റമെന്നാല്‍ കരുണാകരനെ തിരികെ യു.ഡി. എഫിന്റെ തലപ്പത്ത് കൊണ്ടുവരികയാവും ഫലമെന്ന ചിന്തയാണ് അവരെ വലയ്ക്കുന്നത്. 1995-ല്‍ കരുണാകരനെ യു.ഡി .എഫ് നേത്യത്വത്തില്‍ നിന്നും മാറ്റാന്‍ നേതൃത്വം നല്‍കിയവര്‍ എന്ന നി ലയില്‍ കരുണാകരന്റെ നേതൃസ്ഥാനത്തേക്കുള്ള പുനര്‍ പ്രവേശനത്തിന് വേദിയൊരുക്കാന്‍ കേരളാ കോണ്‍ഗ്രസസ്സിനും പ്രത്യേകിച്ച് ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ തനിക്ക് ലഭിക്കുമായിരുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി സ്ഥാനം നഷ്ടപ്പെടുത്തിയത് കരുണാകരനെന്ന് വിശ്വസിക്കുന്ന അവരുടെ നേതാവ് കെ.എം മാണിക്കും മടിയുണ്ട്. അതിനാല്‍ തന്നെ ആന്റണി യുടെ നേതൃത്വ ശൈലി യെക്കുറി ച്ച് അഭി ീപായവ്യത്യാസമുള്ള മറ്റ് യു.ഡി .എഫ് നേതാക്കളെ പോലെ കെ.എം. മാണിക്കും ആന്റണി ക്ക് പിന്നി ല്‍ അണി നിരക്കേണ്ടി വരും.

ആന്റണിയുടെ നേതൃത്വത്തെക്കുറിച്ച് മുമ്പ് ആക്ഷേപമുന്നയിച്ചിരുന്ന മുസ്ലീം ലീഗും കരുണാകരന്റെ പ്രസ്താവനക്ക് ശേഷം ആന്റണിക്ക് പിന്നില്‍ അണി നിരക്കുന്ന കാഴ്ചയാണ് കാണുന്നത്. ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ. അഹമ്മദ് ഇതിനിടെ യു.ഡി .എഫില്‍ നേതൃമാറ്റം ആവശ്യമില്ലായെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ആന്റണിയുടെ നേതൃത്വത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും കരുണാകരനെ നേതൃത്വത്തില്‍ കൊണ്ടു വരുന്നതിനോട് യു.ഡി.എഫ് ഘടകകക്ഷികള്‍ക്ക് എതിര്‍പ്പുണ്ടെന്ന് ഇതില്‍ നിന്നും സ്പഷ്ടം. കോണ്‍ഗ്രസ്സിനാകട്ടെ കരുണാകരനും ആന്റണിയുമല്ലാതെ മുന്നോട്ട് വയ്ക്കാന്‍ മറ്റൊരു നേതാവുമി ല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+